മാണി സാറും മറ്റുള്ളവരും:  ഇത്രയേ ഉള്ളൂ മനസ്സിലിരിപ്പുകള്‍!

Published : May 04, 2017, 12:20 AM ISTUpdated : Oct 04, 2018, 07:59 PM IST
മാണി സാറും മറ്റുള്ളവരും:  ഇത്രയേ ഉള്ളൂ മനസ്സിലിരിപ്പുകള്‍!

Synopsis

കോണ്‍ഗ്രസ്:

സിപിഐ വരാനൊന്നും പോകുന്നില്ലെടാ ഉവ്വെ. കക്ഷത്തിലിരിക്കുന്ന അധികാരവും കളഞ്ഞു അവര്‍ എന്ത് കണ്ടിട്ടാണ് ഇങ്ങോട്ടു വരുന്നത്. നമ്മള്‍ കരുതിയത് പോലെയല്ല, മാണി സാര്‍ രണ്ടും കല്‍പ്പിച്ചാണ്. ജോസ് കെ മാണിയെ മന്ത്രിയാക്കാഞ്ഞതില്‍ പുള്ളിക്കാരന് നല്ല കലിപ്പുണ്ട്. അന്നു പിന്നെ ഇവിടെ രണ്ടു മന്ത്രിമാര്‍ ഉണ്ടായിരുന്നത് കൊണ്ട് അടങ്ങിയിരുന്നതാണ്. ഈ ചൂടൊന്നു തണുക്കട്ടെ. ലോക്‌സഭാ ഇലക്ഷന് മുന്‍പ് എങ്ങനെയെങ്കിലും പോയി കൂട്ടിക്കൊണ്ടു വരണം. ലീഗിനെ ഇറക്കാം, ലീഗ് പറഞ്ഞാല്‍ കേള്‍ക്കും. ഇടുക്കിയും കൊടുക്കേണ്ടി വരുമോടാ ഉവ്വെ.

സിപിഐ:

ഇത് നമ്മളെ ഉദ്ദേശിച്ചാണ്. നമ്മളെ തന്നെ ഉദ്ദേശിച്ചാണ്. നമ്മളെ മാത്രം ഉദ്ദേശിച്ചാണ്. ഇനി പഴയതു പോലെ മുന്നണിയിലെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റു കുട്ടികള്‍ നമ്മളാണെന്നു പറഞ്ഞുള്ള വലിയ വര്‍ത്തമാനമൊന്നും നടക്കുകേലടാ ഉവ്വെ. അല്ലെങ്കില്‍ അപ്പുറത്തു പോണം. അവിടെ ചെന്നിട്ടു ഇങ്ങനെയല്ലാ കമ്മ്യൂണിസ്‌റ് രീതി എന്നൊക്കെ പറഞ്ഞു സ്‌കോര്‍ ചെയ്യാന്‍ പറ്റുവോ. ജനതാദളിന്റെയും ആര്‍എസ്പിയുടെയും അവസ്ഥ കാണുന്നുണ്ടല്ലാ. ഒരാളും ഗതി പിടിച്ചിട്ടില്ല. കഞ്ഞീം പയറും ആണേലും ഒള്ളത് കുടിച്ചോണ്ട് ഇവിടെവിടേലും കഴിഞ്ഞു പോവാടാ ഉവ്വെ.

സിപിഎം:

ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ മാണിയെ മന്ത്രിസഭയില്‍ പോയിട്ട് മുന്നണിയിലും എടുക്കരുത്. തല്‍ക്കാലം മാണിയെ കൂടെ നിര്‍ത്തുക. കോട്ടയം ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വരും. മറ്റു മണ്ഡലങ്ങളില്‍ ഗുണം ചെയ്യും. നീക്കുപോക്കിനു ജാതകം നോക്കുകയോ ബയോഡാറ്റ സൂക്ഷ്മ പരിശോധന നടത്തുകയോ ചെയ്യേണ്ടതില്ല. ജോസ് കെ മാണി ജയിക്കുവാണേല്‍, ഇതിന്റെയൊക്കെ വല്ല ഗുണവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുവാണേല്‍, അന്നേരം ആലോചിക്കാമെടാ ഉവ്വെ ബാക്കികാര്യങ്ങള്‍. വരട്ടെ, നോക്കാം.

കേരള കോണ്‍ഗ്രസ്:

ഇവിടം വരെ കാര്യങ്ങള്‍ കൊള്ളാം. പക്ഷെ ഇത്രയും മതി. ഇടതന്മാരുടെ കൂടെ പോയാല്‍ കാര്യം നടക്കുവോളം ഉള്ള സ്‌നേഹമൊക്കെയേ കാണൂ. പിള്ളയുടെ കാര്യം കണ്ടില്ലേ. അങ്ങേര് ഇപ്പോള്‍ എവിടെയാണെന്ന് അങ്ങേര്‍ക്കു പോലും അറിയില്ല. കോണ്‍ഗ്രസ്സ് വരും, വന്നു വിളിക്കും. ഇടുക്കി കൂടെ തരുവാണേല്‍ വേറെ ഒന്നും നോക്കാനില്ലടാ ഉവ്വെ പോയേക്കണം. എവിടെ ആണെങ്കിലും കോട്ടയം നമുക്ക് പിടിക്കണം. ജയിച്ചു കഴിഞ്ഞിട്ട് നമുക്കൊരു കേന്ദ്രമന്ത്രി വേണമെന്നൊക്കെ തോന്നിയാല്‍ അന്നേരം നോക്കാമെടാ ഉവ്വെ. കര്‍ത്താവ് ഒരു വഴി കാണിച്ചു തരും.

ബിജെപി:

ഇത്തവണയും ഈ മാണി വരുമെന്ന് എനിക്ക് തോന്നുന്നില്ല. പറഞ്ഞു പറ്റിക്കത്തേ ഒള്ളടാ ഉവ്വെ. ഡല്‍ഹിയിലോട്ടു വിളിപ്പിച്ചിട്ടു അമിത് ഷാ ചോദിക്കുമ്പോള്‍ ഞാന്‍ എന്നാ പറയും എന്റെ ഈശോ മറിയം ഔസേപ്പേ!


 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അതിരാവിലെ മുതൽ ഉച്ചവരെ കാത്ത് നിന്നു, പിന്നാലെ വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ അക്രമിച്ചു; കാരണം കേട്ട് ഞെട്ടിയത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ 'ദേശി കമ്മൽ' വൈറൽ; ഇന്ത്യയിൽ നിന്നുള്ള സമ്മാനമാണോയെന്ന് നെറ്റിസെൺസ്