ആധുനികകാലത്തെ പെണ്‍കുട്ടികള്‍ ഇങ്ങനെയായിരിക്കണം; വിവാദമായി പാഠപുസ്തകം

Published : Aug 23, 2018, 03:53 PM ISTUpdated : Sep 10, 2018, 02:07 AM IST
ആധുനികകാലത്തെ പെണ്‍കുട്ടികള്‍ ഇങ്ങനെയായിരിക്കണം; വിവാദമായി പാഠപുസ്തകം

Synopsis

അവളെപ്പോഴും ഫാഷനബിളായിരിക്കണം. ആണ്‍കുട്ടികളെ ഫാഷനിലും, ലക്ഷ്യത്തിലും, പ്രയത്നത്തിലും എല്ലാം തോല്‍പ്പിക്കണം. അവള്‍ മാറാന്‍ ആഗ്രഹിക്കുന്നവളാണ്. അവള്‍ ജീന്‍സ്, പാന്‍റ്, ഷോട്ട് പാന്‍റ് എന്നിവയെല്ലാം ധരിക്കാനാഗ്രഹിക്കുന്നു. പുതിയകാലത്തെ പെണ്‍കുട്ടികളുടെ വസ്ത്രശേഖരത്തില്‍ സാരിയേ ഉണ്ടാകില്ലെന്നും പുസ്തകത്തില്‍ പറയുന്നു.

സി.ബി.എസ്.ഇയുടെ ഈ പാഠപുസ്തകം ആധുനിക കാലത്തെ പെണ്‍കുട്ടിക്ക് നല്‍കിയിരിക്കുന്ന നിര്‍വചനം വിവാദമായിരിക്കുകയാണ്. സ്ത്രീപക്ഷമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുമെങ്കിലും സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടാണ് പുസ്തകം പങ്കുവെച്ചിരിക്കുന്നതെന്ന് നിരവധി പേരാണ് പുസ്തകത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്.  

'കറന്‍റ് എസ്സേയ്സ് ആന്‍ഡ് ലെറ്റേഴ്സ്' ('Current Essays and Letters') എന്ന പുസ്തകത്തിലാണ് 'ദ മോഡേണ്‍ ഗേള്‍' എന്ന പാഠം നല്‍കിയിരിക്കുന്നത്. പുരാബി ചക്രവര്‍ത്തിയാണ് എഴുതിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഇത് സംബന്ധിച്ച് നടക്കുന്നത്. എഴുത്തുകാരി തസ്ലീമ നസ്റീനടക്കം 'മോഡേണ്‍ ഗേളി'നെ കുറിച്ച് വിമര്‍ശനമുന്നയിച്ചു കഴിഞ്ഞു.

കൂടുതലും പെണ്‍കുട്ടിയുടെ രൂപഭംഗിയാണ് ചര്‍ച്ച ചെയ്യുന്നതെന്നതാണ് പാഠത്തിന്‍റെ ന്യൂനത. അവളെപ്പോഴും ഫാഷനബിളായിരിക്കണം. ആണ്‍കുട്ടികളെ ഫാഷനിലും, ലക്ഷ്യത്തിലും, പ്രയത്നത്തിലും എല്ലാം തോല്‍പ്പിക്കണം. അവള്‍ മാറാന്‍ ആഗ്രഹിക്കുന്നവളാണ്. അവള്‍ ജീന്‍സ്, പാന്‍റ്, ഷോട്ട് പാന്‍റ് എന്നിവയെല്ലാം ധരിക്കാനാഗ്രഹിക്കുന്നു. പുതിയകാലത്തെ പെണ്‍കുട്ടികളുടെ വസ്ത്രശേഖരത്തില്‍ സാരിയേ ഉണ്ടാകില്ലെന്നും പുസ്തകത്തില്‍ പറയുന്നു. അവള്‍, സിനിമ കാണും, ടെലിവിഷന്‍ പരിപാടികള്‍ കാണും, അതിലെ നായികയുടെ ഹെയര്‍സ്റ്റൈലും, വസ്ത്രധാരണവും, പെരുമാറ്റവുമെല്ലാം അനുകരിക്കും. ഏറ്റവും അവസാനമായി ഇറങ്ങുന്ന ഹെയര്‍സ്റ്റൈലും ഡിസൈനുകളും പരീക്ഷിക്കും. ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കും. 

അവള്‍ വീടിന്‍റെ നാല് ചുവരുകള്‍ക്കകത്ത് ഒതുങ്ങേണ്ടവളല്ല. അവള്‍ക്ക് ആണിനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. സ്നേഹഭാജനമായ മകള്‍, സഹതാപമര്‍ഹിക്കുന്ന സഹോദരി എന്നതിനെല്ലാം അപ്പുറം അവള്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടെന്നും പുസ്കകത്തില്‍ പറയുന്നു. അവളെല്ലാപ്പോഴും ആരോഗ്യവും സൌന്ദര്യവും സംരക്ഷിക്കണമെന്നും എഴുതിയിട്ടുണ്ട്. 

എന്നാല്‍, രൂപഭാവത്തില്‍ മാത്രം പെണ്‍കുട്ടികളെ മോഡേണ്‍ ആക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. ഇതെന്തൊരു നിരാശയുണ്ടാക്കുന്ന പാഠമാണ്. കുട്ടികള്‍ ഇത് പഠിച്ചുപോയിട്ടുണ്ടെങ്കില്‍ മറന്നുകളയണമെന്നാണ് തസ്ലീമ നസ്റീന്‍ ട്വിറ്ററില്‍ കുറിക്കുന്നത്. 

ഇന്നത്തെ പെണ്‍കുട്ടി എന്നാല്‍, അവള്‍ക്ക് അവളുടേതായ സ്വപ്നങ്ങളും, ചിന്തകളും, ആദര്‍ശങ്ങളുമുണ്ടാകുമെന്നും അതാണ് 'മോഡേണ്‍ ഗേള്‍' എന്നും അഭിലാഷ പറയുന്നു. 

റോണിക്ക പറയുന്നത്, ഒരു പെണ്‍കുട്ടി ജീന്‍സ് ധരിച്ചാല്‍ അവള്‍ മോഡേണ്‍. അപ്പോള്‍ സാരി ധരിക്കുന്ന പെണ്‍കുട്ടികളെന്താ മോഡേണ്‍ അല്ലേ എന്നാണ്. അവളെ, അവളുടെ വസ്ത്രങ്ങളും രൂപവും നോക്കിയല്ല, ചിന്തകള്‍ നോക്കി വിലയിരുത്തൂ എന്നാണ്. 

ഏതായാലും സ്ത്രീകളുടെ രൂപഭാവത്തില്‍ മാത്രം കേന്ദ്രീകരിച്ച് അവളെ വിലയിരുത്തുന്ന രീതി ഒട്ടും ആശ്വാസ്യകരമല്ല. 

PREV
click me!

Recommended Stories

കൊവിഡിൽ വ്യാപനത്തിൽ കുടുംബത്തിന് നഷ്ടമായത് 14 കോടി, ജീവിക്കാനായി റാപ്പിഡോ ഡ്രൈവറായി യുവാവ്
2025 -ൽ 9 കോടി 30 ലക്ഷം ബിരിയാണി സ്വിഗ്ഗി വഴി ഓർഡർ ചെയ്ത് ഇന്ത്യക്കാർ; പത്താം വ‍ർഷവും തകർക്കപ്പെടാത്ത വിശ്വാസം