സോഷ്യല്‍ മീഡിയ സെന്‍സെഷനായ ഈ പെണ്‍കുട്ടി ആര്; ഇതാണ് ഉത്തരം

Published : May 08, 2017, 05:50 AM ISTUpdated : Oct 05, 2018, 12:59 AM IST
സോഷ്യല്‍ മീഡിയ സെന്‍സെഷനായ ഈ പെണ്‍കുട്ടി ആര്; ഇതാണ് ഉത്തരം

Synopsis

ഫേസ്ബുക്കിലും, വാട്ട്സ്ആപ്പിലും ഈ പെണ്‍കുട്ടി തരംഗമായിട്ട് കുറച്ചുദിവസമായി. ചതിച്ചതാ, എന്നെ ക്യാമറമാന്‍ ചതിച്ചതാ എന്ന ക്യാപ്ഷനോടെ ഏതോ പാട്ടിന് മുഖം കൊണ്ട് ആംഗ്യങ്ങള്‍ കാണിക്കുന്ന കൊച്ച് സുന്ദരിയുടെ വീഡിയോ, പിന്നീട് ട്രോള്‍ ഗ്രൂപ്പുകളിലെ ഇഷ്ട വിഷയമായി.

എന്നാല്‍ അപ്പോഴും ഒരു ചോദ്യം അവസാനിച്ചു ആരാണ് ഈ പെണ്‍കുട്ടി. അത്തരത്തിലുള്ള ഒരു അന്വേഷണം ഏഷ്യാനെറ്റ് ന്യൂസ്.ടിവിയും നടത്തി. ആദ്യം പെണ്‍കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഈ വീഡിയോ എടുത്തയാളെ കണ്ടെത്താന്‍ സാധിച്ചു. കോഴിക്കോട്  ഏഷ്യാനെറ്റ് കേബിള്‍ വിഷനിലെ ക്യാമറമാന്‍ കൃതിഷ് വേങ്ങേരിയാണ് ഈ ദൃശ്യം പകര്‍ത്തിയത്. ഈ വൈറല്‍ വീഡിയോ സംബന്ധിച്ച് കൃതീഷ് പറയുന്നത്.

2016 സെപ്തംബറില്‍ കോഴിക്കോട് ബിജെപിയുടെ ദേശീയ സമ്മേളനം നടക്കുന്നകാലത്ത്, മുതലക്കുളം മൈതാനത്ത് സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥ സമാപനം കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കുകയായിരുന്നു. ഇത് കവര്‍ ചെയ്യാന്‍ പോയപ്പോഴാണ്, അവിടെ നില്‍ക്കുന്ന ഒരു കുടുംബത്തെ കണ്ടത്. അച്ഛനും അമ്മയും രണ്ട് പെണ്‍കുട്ടികളും.  ആദ്യം അവരിലേക്ക് ക്യാമറ തിരിച്ചൊന്നും ഇല്ല, എങ്കിലും അവിടെ മുഴങ്ങുന്ന പ്രചരണ ഗാനത്തിന് അനുസരിച്ച് ആടിയും, മുഖം കൊണ്ട് എക്സ്പ്രഷന്‍സിട്ടും കൂട്ടത്തിലെ ഇളയകുട്ടി പെട്ടന്ന് ശ്രദ്ധയില്‍ വന്നു. കൗതുകത്തിനാണ് അവളെ ഫോക്കസ് ചെയ്തത്, പിന്നീട് ഈ ദൃശ്യം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. വളരെ അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് പിന്നീട് ഉണ്ടായത്..

പിന്നീടാണ് സംഭവം, കൃതീഷ് പോലും പ്രതീക്ഷിക്കാത്ത പ്രതികരണം പിന്നീട് സംഭവിച്ചു, വീഡിയോ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായി. കൃതീഷിന് തന്നെ പലവട്ടം പലരും വാട്ട്സ്ആപ്പില്‍ അയച്ചുനല്‍കി ഈ വീഡിയോ, ഗംഭീര വീഡിയോ ആണ് കേട്ടോ...അപ്പോള്‍ അഭിമാനം തോന്നിയെന്ന് കൃതീഷ്. 

അപ്പോഴും ആരാണ് ഈ പെണ്‍കുട്ടി എന്ന ചോദ്യം അവശേഷിച്ചു, ഏഷ്യാനെറ്റ് ന്യൂസ്.ടിവി കൃതീഷിന്‍റെ അനുഭവം പങ്കുവച്ചതോടെ പെണ്‍കുട്ടിയാരാണ് എന്ന നാടകീയതയ്ക്കും അവസാനമായി. ഈ കൊച്ചു മിടുക്കിയുടെ ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസ് ടിവിയുമായി ബന്ധപ്പെട്ടു.

തലശ്ശേരി കലായി മാക്കൂട്ടത്തെ യുകെജി വിദ്യാര്‍ത്ഥിനിയായ ശിവന്യ വിജേഷാണ് ഈ കുട്ടി, കഴിഞ്ഞ സെപ്തംബറില്‍ മാതാപിതാക്കളോടൊപ്പം കോഴിക്കോട് എത്തിയപ്പോഴാണ് ഈ ദൃശ്യം കൃതീഷിന്‍റെ ക്യാമറയില്‍ പതിയുന്നത്. ഇപ്പോള്‍ വീഡിയോ വൈറലായപ്പോള്‍ ഏറെ സന്തോഷമെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു. തലിശ്ശേരി അമൃത സ്കൂളില്‍ പഠിക്കുന്ന ശിവന്യയുടെ പിതാവ് പ്രവാസിയായ വിജേഷാണ്, അമ്മ ഷീജ. ഒരു സഹോദരിയുണ്ട്


 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വേശ്യാലയത്തില്‍നിന്നും അധോലോകത്തേക്ക് ഒരു വഴി; ആര്‍ക്കും വേണ്ടാത്തവരുടെ മഹാറാണി!
ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്