ഇതൊരു മുന്നറിയിപ്പാണ്, ഇനി വരുന്ന തലമുറ നിങ്ങൾക്കെതിരെ ശബ്ദമുയർത്തും

Published : Oct 14, 2018, 02:30 PM ISTUpdated : Oct 14, 2018, 02:32 PM IST
ഇതൊരു മുന്നറിയിപ്പാണ്, ഇനി വരുന്ന തലമുറ നിങ്ങൾക്കെതിരെ ശബ്ദമുയർത്തും

Synopsis

ചിലപ്പോൾ തീർച്ചയായും അവൾ ഇത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവണം. ഒരിക്കലും ഇരയോടൊപ്പം/പെണ്ണിനോടൊപ്പം നിൽക്കാത്ത സമൂഹം ഇന്നെന്ന പോലെ അന്നും പെണ്ണിനെ പഴിചാരാനേ നിന്നിട്ടുണ്ടാകൂ ഉറപ്പാണ്. 

കരഞ്ഞു തീർത്ത രാവുകളിൽ നിങ്ങളോടുള്ള പക ഊതിക്കാച്ചുകയായിരുന്നു അവൾ. അതിനു ശേഷം ഒരു രാത്രി പോലും അവള്‍ സ്വസ്ഥമായുറങ്ങിയിട്ടുണ്ടാവില്ല. ഇപ്പോൾ നിങ്ങൾക്കെതിരെ ശക്തമായി വാ തുറക്കാൻ അവൾക്കു മടിയില്ല. ഇതൊരു മുന്നറിയിപ്പാണ്, ഇനി വരുന്ന തലമുറ നിങ്ങൾക്കെതിരെ ശബ്ദമുയർത്തും ഉറപ്പാണ്. ആണ്‍കോയ്മയുടെ വമ്പൻ മതിലുകൾ പൊളിച്ചു മാറ്റപ്പെടുക തന്നെ ചെയ്യും.

"ഹയ്യോ പണ്ടിതിനൊക്കെ നിന്നുകൊടുത്തിട്ട് ഇപ്പോ കെടന്നു മോങ്ങുന്നു.. 
ഹാ ഇപ്പഴാണോ പറയുന്നേ 
പശും ചത്തു മോരിലെ പുളിയും പോയി ദേ പുതിയതും കൊണ്ട് വന്നിരിക്കുന്നു"

#Metoo ക്യാമ്പയിനോട് ഇത്തരത്തിലുള്ള സമീപനം കാണിക്കുന്നവരോടാണ്,

തന്നെ കീറി വലിച്ചവനെതിരെ അന്ന് ഒന്നലറിയിരുന്നെങ്കിൽ ഇന്നവളുണ്ടാകുമായിരുന്നോ? അറിഞ്ഞോ, അറിയാതെയോ ഒന്നും തടുക്കാൻ പോലും കായികശേഷിയില്ലാത്ത ആ പ്രായത്തിൽ വല്ല പൊട്ടക്കിണറ്റിലോ കാൽതെറ്റി വീണ ജഡമായോ, കെട്ടിത്തൂങ്ങിയ ശവമായോ, ആറ്റിൽ പൊന്തിയ അജ്ഞാത മൃതദേഹമായോ അവശേഷിക്കാൻ അവൾ ഒച്ചയുയർത്തിയില്ല എന്നുവേണം കരുതാൻ. മാത്രമോ, ചിലപ്പോൾ തീർച്ചയായും അവൾ ഇത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവണം. ഒരിക്കലും ഇരയോടൊപ്പം/പെണ്ണിനോടൊപ്പം നിൽക്കാത്ത സമൂഹം ഇന്നെന്ന പോലെ അന്നും പെണ്ണിനെ പഴിചാരാനേ നിന്നിട്ടുണ്ടാകൂ ഉറപ്പാണ്. മുമ്പ് പലപ്പോഴും കണ്ടിട്ടുള്ള പോലെ "നീയെന്തിനവിടെ പോയി, മര്യാദക്കുള്ള വസ്ത്രം ധരിച്ചൂടായിരുന്നോ, അല്ലേലും ഓൾടെ നെഗളിപ്പിന് ഇത് കിട്ടണം, നീ നിന്ന് കൊടുത്തിട്ടല്ലേ" തുടങ്ങി കുറ്റപ്പെടുത്താൻ ഒരുപാട് പേര് വരുമെന്നോർത്തിട്ടുണ്ടാകും അവൾ.

കരഞ്ഞു തീർത്ത രാവുകളിൽ നിങ്ങളോടുള്ള പക ഊതിക്കാച്ചുകയായിരുന്നു അവൾ

"ഇന്നവൾ ജീവനോടെ ഉണ്ടെന്നതാണ് നിങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഏറ്റവും ശക്തമായ അടയാളം. നിങ്ങളെ ഓർത്ത്, നിങ്ങള് ചെയ്ത നീചകൃത്യം ഓർത്ത് സ്വയം ഇല്ലാതായില്ല എന്നുള്ളതാണ് അവൾ നേടിയ മനോധൈര്യത്തിൽ അടയാളം. വേണ്ടസമയത്തു നിങ്ങളെ നിലം പരിശാക്കാൻ പോന്ന പ്രതികാരം മെനഞ്ഞു എന്നുള്ളതാണ് അവൾ സ്വരുക്കൂട്ടിയ ആത്മവിശ്വാസത്തിന്റെ അടയാളം. അവസാനം, വേട്ടയാടിയ ഓർമ്മകൾ എല്ലാം തുറന്നു പറഞ്ഞു നിങ്ങൾക്കെതിരെ വിരൽചൂണ്ടി എന്നുള്ളതാണ് അവൾ ആർക്കും തടുക്കാനാവാത്ത പെണ്ണാണെന്നുള്ളതിന്റെ അടയാളം."

ക്യാമ്പയിനെ പുച്ഛിക്കുന്നവർ നാളത്തെ ഒന്നാന്തരം സ്ത്രീ വിരുദ്ധരാണെന്നതിൽ സംശയമില്ല

കരഞ്ഞു തീർത്ത രാവുകളിൽ നിങ്ങളോടുള്ള പക ഊതിക്കാച്ചുകയായിരുന്നു അവൾ. അതിനു ശേഷം ഒരു രാത്രി പോലും അവള്‍ സ്വസ്ഥമായുറങ്ങിയിട്ടുണ്ടാവില്ല. ഇപ്പോൾ നിങ്ങൾക്കെതിരെ ശക്തമായി വാ തുറക്കാൻ അവൾക്കു മടിയില്ല. ഇതൊരു മുന്നറിയിപ്പാണ്, ഇനി വരുന്ന തലമുറ നിങ്ങൾക്കെതിരെ ശബ്ദമുയർത്തും ഉറപ്പാണ്. ആണ്‍കോയ്മയുടെ വമ്പൻ മതിലുകൾ പൊളിച്ചു മാറ്റപ്പെടുക തന്നെ ചെയ്യും.

ക്യാമ്പയിനെ പുച്ഛിക്കുന്നവർ നാളത്തെ ഒന്നാന്തരം സ്ത്രീ വിരുദ്ധരാണെന്നതിൽ സംശയമില്ല. ഒന്നുമറിയാത്ത പ്രായത്തിൽ തന്‍റെ മനോവൈകൃതത്തിന്‍റെ ഇരയാക്കാമെന്ന് മോഹിച്ചു വരുന്നവരോട്, എനിക്കെതിരെ ഇവള് വാ തുറക്കില്ല എന്ന് കരുതുന്നവരോട്, "ഇനിയുമുച്ചത്തിൽ തന്നെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. ഏത് ബന്ധം ഇല്ലാതായാലും, ഏത് അധികാരത്തിന്റെ കോട്ട തന്നെ തകർന്നു വീണാലും."

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും