വീഡിയോ: ആ 'പറക്കും തളിക' വില്‍പ്പനയ്ക്ക്

By Web DeskFirst Published Jun 21, 2018, 3:21 PM IST
Highlights
  • മൂന്നുവര്‍ഷം കൊണ്ട് ജെസ്സി ബസിനെ അടിമുടി മാറ്റി
  • അടുക്കള, സ്റ്റൌ വാര്‍ഡ്രോബുകള്‍ തുടങ്ങിയവയെല്ലാമുണ്ട്
  • വാഷിങ് മെഷീന്‍, ഹീറ്റര്‍ തുടങ്ങിയവയെല്ലാമുണ്ട് ഈ വീട്ടില്‍

മലയാളിയെ ചിരിപ്പിച്ച, ദിലീപ് ചിത്രം  പറക്കും തളിക'യിലെ ബസ് വീട് ഒരു സിനിമാറ്റിക് ഭാവന മാത്രമായിരുന്നില്ല. അതിവിടെ യാഥാര്‍ത്ഥ്യമാണ്.
ജെസ്സി ലിപ്കിന്‍ ആണ് ആ പറക്കും തളിക യാഥാര്‍ത്ഥ്യമാക്കിയത്.

ഈ ബേ -യിലൂടെയാണ് ജെസ്സി 19666 ജി.എം.സി ഗ്രേഹൌണ്ട് കമ്മ്യൂട്ടര്‍ ബസ് വാങ്ങുന്നത്. 1994 ല്‍ ഇറങ്ങിയ സ്പീഡ് എന്ന സിനിമയില്‍ കീനു റീവസ് ഓടിച്ച അതേ മോഡല്‍ ബസ്. ആരായാലും കണ്ടാല്‍ വാങ്ങിപ്പോവും.

മൂന്നുവര്‍ഷം കൊണ്ട് ജെസ്സി ബസിനെ അടിമുടി മാറ്റിക്കളഞ്ഞു. നാല് ലക്ഷം രൂപയ്ക്ക് വാങ്ങിയ ബസ് 40 ലക്ഷം കൊണ്ട് ഒരു വീടാക്കി മാറ്റി. അതില്‍ അടുക്കള, സ്റ്റൌ വാര്‍ഡ്രോബുകള്‍ തുടങ്ങിയവയെല്ലാം പിടിപ്പിച്ചു. വാഷിങ് മെഷീന്‍, ഹീറ്റര്‍ തുടങ്ങിയവയെല്ലാമുണ്ട് ഈ വീട്ടില്‍. 

മാത്രവുമല്ല എക്കോ ഫ്രണ്ട്ലി കൂടിയാണ് ജെസ്സിയുടെ വീട്. എപ്പോ വേണമെങ്കിലും എവിടേക്കും ഈ വീട്ടില്‍ സഞ്ചരിക്കുകയുമാവാമല്ലോ. ഇഷ്ടം പോലെ യാത്ര ചെയ്യാം.  എവിടെ ചെന്നാലും സ്വന്തം വീട്ടില്‍ താമസിക്കാം.  മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി പുതിയ സ്ഥലത്തേക്ക് ജെസ്സി തന്‍റെ ബസ് വീട്ടില്‍ യാത്ര പോയി. മനോഹരമായ താമസത്തിന് അവിടെയുള്ള മനുഷ്യര്‍ അവളെ വീട് 'പാര്‍ക്ക്' ചെയ്യാന്‍ സഹായിച്ചു. ഓരോ ഇടവും അവള്‍ ആസ്വദിച്ചു. 

ഏതായാലും നിലവില്‍ ബസ് വീട് ഒരു കോടി രൂപയ്ക്ക് വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. രണ്ട് കിടപ്പറകളുണ്ട്. അതും ബാത്ത് അറ്റാച്ച്ഡ്. നാല് പേര്‍ക്ക് സുഖമായി കഴിയാമെന്നാണ് ജെസ്സി പറയുന്നത്. കൂടാതെ, ആധുനിക സൌകര്യങ്ങളെല്ലാമുള്ള കക്കൂസും കുളിമുറിയും. സാധനങ്ങള്‍ ഒതുക്കിവയ്ക്കാന്‍ നിരവധി സ്റ്റോറേജ് സ്പെയ്സുമുണ്ട്. 

ഇത് തനിക്ക് ആവശ്യത്തിലും വളരെ അധികമാണെന്നാണ് വീട് വില്‍ക്കാനുള്ള കാരണമായി ജെസ്സി പറയുന്നത്. താന്‍ പുറത്തുപോവുകയാണ്. വന്നശേഷം വീണ്ടും വാഹനം വാങ്ങി ഇതുപോലുള്ള വീട് പണിയുമെന്നും ജെസ്സി പറയുന്നുണ്ട്. 

 

click me!