
കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.
വിവാഹം സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ രണ്ടാം ജന്മം ആണ്. ജനിച്ചു വളര്‍ന്ന വീടും നാടും ഉപേക്ഷിച്ചു പുതിയ മണ്ണില്‍ വേര് പിടിക്കാനുള്ള തന്ത്രപാടില്‍ ആണ് അവള്‍. അവിടെ അവള്‍ക്ക് നേരിടേണ്ടി വരുന്നത് പുതിയ നിയമങ്ങളും അരുതുകളും മാത്രം.
തന്റെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും സ്വാതന്ത്ര്യവും എല്ലാം നഷ്ടപ്പെടുത്തി 'പുതിയ' ഒരു ജീവിതം തുടങ്ങാന്‍ കാത്തിരിക്കുന്ന പെണ്ണ്. തിരിച്ചു അവള്‍ക്ക് കിട്ടുന്നത് നിന്ദയും പരിഹാസവും ഒറ്റപ്പെടലും മാത്രം. തന്നെ തന്നെ മറന്ന് പുതിയതായി കിട്ടിയ ജീവിതത്തിന് വേണ്ടി ജീവിക്കുന്ന ഒരു പെണ്ണ്, മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഇനിയൊരു ജീവിതം തിരഞ്ഞു പിടിച്ചെങ്കില്‍ അതിന് ഉത്തരവാദി ആരാണ്?
കാമഭ്രാന്ത് മുത്തവള്‍ എന്ന ആര്‍ത്തു വിളിച്ചു കല്ലെറിയുന്നവര്‍ ഒരിക്കലെങ്കിലും ആ മനസ് കാണാന്‍ ശ്രമിക്കണം. അത്രയേറെ വെറുത്തിട്ടായിരിക്കും അവള്‍ ആ മുഖം മൂടി വലിച്ചെറിഞ്ഞത്.
ദാമ്പത്യം ഭൂരിപക്ഷം സ്ത്രീകള്‍ക്കും അടിമ ചങ്ങല തന്നെ ആണ്. സ്വന്തം ആയി ഒരു തീരുമാനങ്ങളും ഇല്ലാത്ത ഭര്‍ത്താവ് എന്ന 'ഉടമസ്ഥന്‍' കീ കൊടുത്തിന് ഒപ്പം ആടുന്ന ഒരു പാവ. രാവന്തിയോളം പണി എടുത്ത്, ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക് മാത്രം ആയി ജീവിക്കുന്ന ജന്മങ്ങള്‍. ഒരിക്കല്‍ എങ്കിലും തിരിഞ്ഞു നിന്ന് നിന്റെ ഇഷ്ടം എന്താണ് എന്ന് ഒന്ന് ചോദിച്ചു നോക്കാന്‍ മനസ്സില്ലാത്ത ഭര്‍ത്താവ്. മടുത്തിരിക്കുന്ന ജീവിതത്തില്‍ നിന്ന് സ്വയം രക്ഷപെടാന്‍ കഴിയാതെ 'വിധി'യെ പഴിച്ചു ജീവിക്കുന്ന സ്ത്രീക്ക് താങ്ങായി എത്തിയ കൈകളില്‍ ആശ്രയം കണ്ടത്. അവള്‍ 'കാമം' തീര്‍ക്കാന്‍ പോയതാണ് എന്ന് ഒറ്റവാക്കില്‍, അവളുടെ സങ്കടങ്ങള്‍ക്ക് നമ്മള്‍ അടിവര ഇടുന്നു.
ഇനി ഒരു ദാമ്പത്യ ജീവിതം വേണ്ട എന്ന് തീരുമാനിച്ച് തനിയെ ജീവിക്കുന്ന സ്ത്രീയെ സമൂഹം വെറുതെ വിടാറുണ്ടോ?
നമ്മുടെപ്രശ്‌നം അവള്‍ എങ്ങനെ ജീവിക്കുന്നു എന്നത് അല്ല. അവള്‍ക്കായി സമൂഹം ഉണ്ടാക്കി വെച്ചിരിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നും അവള്‍ പുറത്തു വന്നു എന്ന് സത്യം അംഗീകരിക്കാനുള്ള മാനസിക വളര്‍ച്ചക്കുറവ് ആണ്. ഇഷ്ടം ഇല്ലാത്ത ബന്ധത്തെ 'മൊഴി ചെല്ലാനും' ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കാന്‍മാരെ സ്വികരിക്കാന്‍ ഉള്ള സ്വാതന്ത്ര്യവും അവള്‍ക്ക് കുടി കിട്ടട്ടെ, അല്ലാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന പുരുഷന് രക്ഷപ്പെട്ട് പോകുന്ന അടിമകളെ പറ്റി അഭിപ്രായം പറയാന്‍ എന്ത് അവകാശം?
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!
നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും!
ഹാഷിം പറമ്പില്‍ പീടിക: 'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍'
അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല; എങ്കിലും...
റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.