മൂന്ന് മിനിറ്റ് മുമ്പേ ഭക്ഷണം കഴിക്കാനിറങ്ങി; ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പണികിട്ടി!

Web Desk |  
Published : Jun 22, 2018, 07:01 PM ISTUpdated : Oct 02, 2018, 06:31 AM IST
മൂന്ന് മിനിറ്റ് മുമ്പേ ഭക്ഷണം കഴിക്കാനിറങ്ങി; ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പണികിട്ടി!

Synopsis

ഭക്ഷണം കഴിക്കാനായി മൂന്നു മിനിറ്റ് നേരത്തെ ഇറങ്ങി പിഴയും താക്കീതും

ജപ്പാനില്‍ മൂന്ന് മിനിറ്റ് നേരത്തെ ഭക്ഷണം കഴിക്കാനിറങ്ങിയ ഉദ്യോഗസ്ഥന് പിഴയും താക്കീതും. കോബെയിലാണ് സംഭവം. ജല അതോറിറ്റിയിലാണ് 64കാരനായ ഇയാള്‍ ജോലി ചെയ്യുന്നത്. 

ഉച്ചഭക്ഷണസമയം ഒരു മണിയാണ്. അതിന് മൂന്നു മിനിറ്റ് മുമ്പ് ഇയാള്‍ ഭക്ഷണം വാങ്ങിക്കാനായി പോയി. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ ഇങ്ങനെ മിനിറ്റുകള്‍ നേരത്തെ ഇറങ്ങിയത് കണക്കു കൂട്ടിയാല്‍ അയാള്‍ 26 മിനിറ്റ് ജോലി ചെയ്യാതിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആ ഉദ്യോഗസ്ഥന്‍റെ പെരുമാറ്റം നിരാശപ്പെടുത്തുന്നതായിരുന്നുവെന്നുമാണ് മേലുദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഏതായാലും ജപ്പാനില്‍ വന്‍ ചര്‍ച്ചക്കാണ് സംഗതി വഴി വെച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ജോലിസമയം കുറക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.  സോഷ്യല്‍ മീഡിയയിലും സംഗതി ചര്‍ച്ചയായി. ഇങ്ങനെയാണെങ്കില്‍ സിഗരറ്റ് വലിക്കാന്‍ പോകുന്നതിനെന്ത് ന്യായീകരണമുണ്ടെന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ വാഷ്റൂമില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണല്ലോ എന്നാണ് മറ്റൊരാളുടെ ചോദ്യം. 


 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'കുട്ടി സർക്കാറിന്‍റേത്, നഷ്ടപരിഹാരം വേണം'; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ആണ്‍കുഞ്ഞിന് ജന്മം നൽകിയ യുവതി, വീഡിയോ
ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം