
നിര നിരയായി വച്ചിരിക്കുന്ന വലിയ ഗ്ലാസുകള്‍, അവയ്ക്ക് മുകളില്‍ ചെറിയ സ്ഫടിക ഗ്ലാസുകള്‍. ഒരറ്റത്ത് നിന്ന് തൊട്ടു കൊടുത്താല്‍ വരിവരിയായി ചെറിയ ഗ്ലാസുകളിലേക്ക് വീഴണം. ബര്‍ ദുബായിലെ സിറ്റിമാക്സ് ഹാന്‍റില്‍ സ്പോര്‍ട്സ് ബാറിലാണ് ഈ ഡൊമിനോ ഡ്രോപ്പ്ഷോട്ട് അരങ്ങേറിയത്.
ലോകത്തിലെ ഏറ്റവും നീളമേറിയ ഡൊമിനോ ഡ്രോപ്പ്ഷോട്ട് എന്ന ഗിന്നസ് റെക്കോര്‍ഡ് അങ്ങനെ ദുബായില്‍ പിറന്നു. 6148 ഡ്രോപ്പ് ഷോട്ടായിരുന്നു ഒരുക്കിയതെങ്കിലും കൃത്യമായി വീഴാത്ത ഗ്ലാസുകളുടെ എണ്ണം ഒഴിവാക്കിയാണ് റെക്കോര്‍ഡ് തീരുമാനിച്ചത്.
4578 ഗ്ലാസുകള്‍ കൃത്യമായി വീണതായി രേഖപ്പെടുത്തിയപ്പോള്‍ അത് റെക്കോഡായി. ബഹാമസിലെ ഒരു ബാറില്‍ തീര്‍ത്ത റെക്കോഡാണ് തകര്‍ന്നത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം