റോഡില്‍ നഗ്നസുന്ദരികള്‍ ഇറങ്ങി; വാഹനാപകടങ്ങള്‍ കുറഞ്ഞു

Published : Sep 06, 2016, 06:17 AM ISTUpdated : Oct 05, 2018, 12:28 AM IST
റോഡില്‍ നഗ്നസുന്ദരികള്‍ ഇറങ്ങി; വാഹനാപകടങ്ങള്‍ കുറഞ്ഞു

Synopsis

റഷ്യയിലെ സെവെര്‍നി ഗ്രാമത്തിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ച ഒരുക്കി വച്ചിട്ടുണ്ട്. പ്രദേശത്തെ സ്പീഡ് ലിമിറ്റുള്ള ബോര്‍ഡുകളുമായി നില്‍ക്കുന്നത് സുന്ദരിമാരായ പെണ്‍കുട്ടികളാണ്. നില്‍ക്കുന്ന ഇവര്‍ക്കും ഒരു പ്രത്യേകതയുണ്ട് അര്‍ദ്ധ നഗ്നരായാണ് നില്‍ക്കുന്നത്. 

അമിതവേഗത കാരണമുണ്ടാകുന്ന വാഹാനാപകടങ്ങളാണ് റഷ്യക്കാരെയാണ് മാറ്റിച്ചിന്തിപ്പിക്കാന്‍ കാരണമായത്. അമിത വേഗതയ്ക്കുള്ള പരിഹാരമായാണ് ഇത്തരമൊരു മാര്‍ഗ്ഗം കണ്ടെത്തിയത്. സംഭവം ഫലം കണ്ടതായാണ് വിവരം. ഇവരെകണ്ടതോടെ ഡ്രൈവര്‍മാര്‍ വേഗത കുറച്ചു. പ്രദേശത്തെ അപകടങ്ങളില്‍ ഗണ്യമായ കുറവ് വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അവ്‌റ്റോഡ്രീഷേനിയ എന്ന സംഘടനയാണ് ഇത്തരത്തിലുള്ള ക്യാമ്പയിനുകള്‍ അവതരിപ്പിച്ചത്. ഏകദേശം മുപ്പിതിനായിരത്തോളം പേരാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്. പുതിയ തന്ത്രം ഏറ്റതോടെ ഇത് സ്ഥിരമാക്കിയാലോ എന്നാലോചിക്കുകയാണ് അധികൃതര്‍. എന്നാല്‍ ഇവര്‍ കാരണം അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ടുകളില്ല.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

'അനാവശ്യം ചോദിക്കരുത്'; സഹോദരൻ 46 കിലോ കഞ്ചാവുമായി അറസ്റ്റിലായതിനെ കുറിച്ചുള്ള ചോദ്യത്തോട് ചൂടായി മന്ത്രി, വീഡിയോ
സ്കൂൾ ബസ് തടഞ്ഞ് നിർത്തി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ഇറക്കി വിട്ട് മദ്യപാനികൾ, വീഡിയോ വൈറൽ