ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കടല്‍ പക്ഷി അമ്മയായി; വയസ്സ് 68

By Web TeamFirst Published Feb 17, 2019, 6:25 PM IST
Highlights

1956 -ലാണ് വിസ്ഡത്തെ തിരിച്ചറിയാനായി കാലില്‍ ടാഗ് ഇട്ടുകൊടുത്തത്. പക്ഷിഗവേഷകനായ ഷാന്‍ഡ്ലര്‍ റേബിന്‍സായിരുന്നു ഇതിന് പിന്നില്‍. വിസ്ഡത്തിന്‍റെ പ്രായം ഏകദേശം ആറ് വയസ്സായിരുന്നു. 


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കടല്‍പക്ഷിയാണ് വിസ്ഡം. വിസ്ഡം വീണ്ടും അമ്മയായിരിക്കുകയാണ്. 68 വയസ്സായി ഇപ്പോള്‍ വിസ്ഡത്തിന്. ലേയ്സണ്‍ ആല്‍ബട്രോസ് ഗണത്തില്‍ പെട്ടതാണ് വിസ്ഡം. ഹവായിയിലെ മിഡ്വേ അറ്റോള്‍ ദ്വീപിലെ വന്യജീവി സങ്കേതത്തിലാണ് ഇത്തവണയും വിസ്ഡം കുഞ്ഞിനെ വിരിയിച്ചത്. 

1956 -ലാണ് വിസ്ഡത്തെ തിരിച്ചറിയാനായി കാലില്‍ ടാഗ് ഇട്ടുകൊടുത്തത്. പക്ഷിഗവേഷകനായ ഷാന്‍ഡ്ലര്‍ റേബിന്‍സായിരുന്നു ഇതിന് പിന്നില്‍. വിസ്ഡത്തിന്‍റെ പ്രായം ഏകദേശം ആറ് വയസ്സായിരുന്നു. 

Did somebody say ? The world's oldest bird became a mother again! 🎉🥳 Wisdom is at least 68 years old!!! She has hatched over 30 🐣in her lifetime and has flown millions of miles across the ocean 🌊! https://t.co/zE2hkU0k4r pic.twitter.com/fhQGBBSES9

— USFWS Pacific Region (@USFWSPacific)

ഡിസംബറിലാണ് വിസ്ഡം മുട്ടയിട്ടത്. രണ്ട് മാസത്തോളമാണ് അടയിരുന്നത്. വിസ്ഡവും ഇണയും മാറിമാറിയാണ് അടയിരുന്നത്. ഇര തേടാന്‍ പോകുമ്പോഴും ഒരാള്‍ പോവുകയും മറ്റൊരാള്‍ കാവലിരിക്കുകയുമാണ് ചെയ്യുന്നത്. വിസ്ഡത്തിന്‍റെ കൂടെ ഇപ്പോഴുള്ളത് ഏഴാമത്തെ ഇണയാണ്. ഏതാണ്ട്, 31 നും 37 നും ഇടയില്‍ കുട്ടികളുണ്ട് വിസ്ഡത്തിനെന്നാണ് കണക്കാക്കുന്നത്. 


 

click me!