ഭര്‍ത്താവിന് രാത്രിയായല്‍ സാരി ഉടുക്കണം; യുവതി വിവാഹമോചനം തേടി

Published : Dec 27, 2016, 10:07 AM ISTUpdated : Oct 05, 2018, 02:51 AM IST
ഭര്‍ത്താവിന് രാത്രിയായല്‍ സാരി ഉടുക്കണം; യുവതി വിവാഹമോചനം തേടി

Synopsis

ബംഗലൂരു: ഭര്‍ത്താവ് സാരി ധരിച്ച് കിടപ്പറയില്‍ എത്തുന്നതില്‍ മനംമടുത്ത് യുവതി വിവാഹമോചനം തേടി. ബംഗലൂരുവിലെ ഇന്ദിരാനഗറിലാണ് 29കാരി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി പരാതി നല്‍കിയത്. സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരിയായ യുവതിയാണ് ഭര്‍ത്താവ് വീട്ടില്‍ സ്ത്രീയെ പോലെയാണ് പെരുമാറുന്നതെന്ന പരാതിയുമായി കുടുംബ കോടതിയെ സമീപിച്ചത്.

രാത്രി ആയാല്‍ അദ്ദേഹം തന്‍റെ സാരിയും മേക്ക് അപ്പും ഉപയോഗിച്ച് അണിഞ്ഞൊരുങ്ങും. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും താനുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും യുവതി പറയുന്നു.അദ്ദേഹത്തിന് ലൈംഗീകശേഷിക്കുറവ് ഉണ്ട്. കൂടാതെ ഒരു സ്ത്രീയെ പോലെയാണ് അദ്ദേഹം വീട്ടില്‍ പെരുമാറുന്നത്. ഓഫീസില്‍ പാന്റും ഷര്‍ട്ടും ധരിച്ച് പോകുന്ന അദ്ദേഹം വീട്ടില്‍ എത്തിയാല്‍ ആളാകെ മാറും. പിന്നെ സ്വവര്‍ഗാനുരാക ബന്ധത്തിനാണ് അദ്ദേഹം തയ്യാറാകാറുള്ളതെന്നും യുവതി പറഞ്ഞു. 

ഒരു വര്‍ഷം മുമ്പ് വീട്ടുകാര്‍ നിര്‍ദേശിച്ചപ്രകാരമാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് യുവാവിന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനെ കുറിച്ച് അറിവില്ലെന്ന് യുവതിയുടെ വീട്ടുകാരും പറയുന്നു. ആദ്യരാത്രി തന്നെ സാരി അണിഞ്ഞാണ് അദ്ദേഹം മുറിയില്‍ എത്തിയത്. പിന്നീട് ഇത് പതിവായി.

താന്‍ എത്ര പറഞ്ഞിട്ടും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നില്ലെന്നും യുവതി പരാതിപ്പെടുന്നു. ഇരുവരേയും പൊലീസും കൗണ്‍സിലിംഗ് സംഘവും ഇടപെട്ട് സംസാരിച്ചെങ്കിലും ഇനിയും മുന്നോട്ട് പോകാനാവില്ലെന്ന് യുവതി പറഞ്ഞു. വിവാഹമോചനത്തിന് തയ്യാറാണെന്ന് യുവാവും സമ്മതിച്ചിട്ടുണ്ട്.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!