
'മന്ദാര ചെപ്പുണ്ടോ' എന്നു തുടങ്ങുന്ന തൈക്കുടം ബ്രിഡ്ജ് ഗാനത്തിന്റെ അതേ ഈണത്തില്‍, ലക്ഷ ദ്വീപിന്റെ തനിമയുള്ള വരികളും ദൃശ്യങ്ങളും വിളക്കിച്ചേര്‍ത്താണ് ഈ രസികന്‍ മ്യൂസിക് വീഡിയോ തയ്യാറാക്കിയത്. മന്ദരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ എന്ന വരികള്‍ക്ക് പകരമായി 'മറ്റാരും സൊല്ലണ്ടെ കേക്കായെ മൊഞ്ചത്തി...' എന്നിങ്ങനെയാണ് ഈ ഗാനത്തിലെ വരികള്‍.
'ഓടം' എന്നു പേരിട്ട ഈ ഗാനം യൂട്യൂബില്‍ കഴിഞ്ഞ ദിവസമാണ് അപ് ലോഡ് ചെയ്തത്. അന്‍ഷു സ്മാര്‍ട്ടി, സ്വാദിഖ്, സെബിന്‍,ഫില്‍സാര്‍ മാലിക്ക് എന്നിവര്‍ ചേര്‍ന്നാണ് ഇത് തയ്യാറാക്കിയത്. അവ്‌രി റഹ്മാനാണ് വരികള്‍. സലി ആണ് ക്യാമറ. എഡിറ്റര്‍: ഇമാം ഇമ്മി. ലക്ഷദ്വീപ് കവരത്തി എന്നിവിടങ്ങളിലാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.
ഇതാണ് തൈക്കുടം ബ്രിഡ്ജിന്റെ ഗാനം
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.