
വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം മാലിന്യം നിറഞ്ഞിരിക്കുമ്പോള്‍ വ്യത്യസ്തമായ യാത്ര നടത്തിയിരിക്കുകയാണ് ബംഗളൂരുവില്‍ നിന്നുള്ള ഒരു കുടുംബം. ഒരു സ്ഥലത്തും, ഒരു പ്ലാസ്റ്റിക്കുപോലും തള്ളാതെ തങ്ങളുടെ 11 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണിവര്‍. എഞ്ചിനീയര്‍ ദമ്പതികളായ ശില്‍പി സാഹു, റിനാസ് മുഹമ്മദ് മകന്‍ പത്തുവയസുകാരന്‍ നെയില്‍ റിനാസ് എന്നിവരാണ് ഈ യാത്ര നടത്തിയത്. ഗുവാഹട്ടി, ഷില്ലോങ്, ചിറാപുഞ്ചി എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഒരു പ്ലാസ്റ്റിക് പോലും ഉപയോഗിക്കില്ലെന്നും എവിടെയും മാലിന്യം തള്ളില്ലെന്നും ഉറപ്പിച്ചായിരുന്നു യാത്ര തുടങ്ങിയതു തന്നെ.
ശില്‍പി സാഹു പരിസ്ഥിതി സ്നേഹിയാണ്. യാത്രകളിലുപയോഗിക്കാന്‍ 'സ്വച്ഛ് ഭാരത് സര്‍വൈവല്‍ കിറ്റ്' തന്നെ ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, സ്പൂണുകള്‍ എന്നിവയൊന്നും തന്നെ ഉപയോഗിക്കില്ലെന്നും നേരത്തെ തീരുമാനിച്ചതാണ്.
പകരം, സ്റ്റീല്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, സ്പൂണുകള്‍ എന്നിവയെല്ലാം കയ്യില്‍ കരുതി. പഴങ്ങള്‍, കടല തുടങ്ങിയവയെല്ലാം തുണി സഞ്ചിയില്‍ സൂക്ഷിച്ചു. വെള്ളം തീര്‍ന്നപ്പോള്‍ പുതുതായി കുപ്പി വാങ്ങുന്നതിനു പകരം ഹോട്ടലുകളില്‍ നിന്നും മറ്റുമായി പറ്റാവുന്നിടത്തുനിന്നെല്ലാം വെള്ളം നിറച്ചു. വിമാനത്തില്‍ നിന്നുപോലും സ്റ്റീല്‍ ഗ്ലാസ് മാത്രമാണ് ഉപയോഗിച്ചത്. പുറത്തുനിന്നും പ്ലാസ്റ്റിക്കിലും മറ്റും പൊതിഞ്ഞുനല്‍കുന്ന ഭക്ഷണവും ഇവര്‍ കഴിക്കാറില്ല. അതുകൊണ്ട് തന്നെ വയറിനും പ്രശ്നങ്ങളുണ്ടാകാറില്ലെന്നും ഇവര്‍ പറയുന്നു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.