
മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഫ്ലാറ്റ് ട്രേഡിംഗില്‍. മെറ്റൽ, ഓട്ടോ, ഫാർമ എന്നീ ഓഹരികൾ വലിയ വില്‍പ്പന സമ്മർദ്ദം നേരിടുന്നുണ്ട്. എനർജി, ഐടി, എഫ്എംസിജി ഓഹരികൾ താരതമ്യേന നല്ല പ്രകടനം നടത്തുന്നു. ലാര്‍സണ്‍, എം ആന്‍ഡ് എം, എച്ച്പിസിഎല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, സീ എന്‍റര്‍ടെയ്ന്‍മെന്‍റ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയാണ് ടോപ് ലൂസേഴ്സ്. സെൻസെക്സ് 36,670 നരികെയാണ് വ്യാപാരം. നിഫ്റ്റി 11,049ലാണ് വ്യാപാരം പുരോഗമിക്കുന്നത്.