മുത്തൂറ്റിന്‍റെ ഓഹരി വാങ്ങാം: മുഖവില 10 രൂപ; മര്‍ച്ചന്‍റ് ബാങ്കറായി മോത്തിലാല്‍ ഓസ്വാളും

By Web TeamFirst Published Mar 7, 2019, 10:17 AM IST
Highlights

ഓഹരികളുടെ മുഖവില പത്ത് രൂപയാണ്. പ്രീമിയത്തോടെയായിരിക്കും ഓഹരികളുടെ പൊതു വില്‍പ്പന നടക്കുന്നത്. ഓഹരികള്‍ മുംബൈ സ്റ്റോക്ക് എക്സചേഞ്ചിലും നാഷണല്‍ സ്റ്റേക്ക് എക്സചേഞ്ചിലും ലിസ്റ്റ് ചെയ്യും. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസിന്‍റെ 10 രൂപ മുഖവിലയുളള ഓഹരിയുടെ ഏറ്റവും ഒടുവിലെ നിരക്ക് 862 രൂപയാണ്. 


തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒരു സംരംഭം കൂടി ഐപിഒയുമായി (ആദ്യ പൊതു വില്‍പ്പന) മുന്നോട്ട്. മലയാളികള്‍ക്ക് ഏറെ പരിചിതമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പില്‍ നിന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡാണ് മൂലധന വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നത്. 

വിപണിയില്‍ നിന്നും 1,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 1995 ല്‍ വിപണിയിലെത്തിയ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസാണ് ഇതിന് മുന്‍പ് ഗ്രൂപ്പില്‍ നിന്ന് ഐപിഒ നടത്തിയത്. വിപണിയില്‍ ഇറക്കുന്ന 500 കോടി രൂപയുടേത് പുതിയവയാണ്. ഇഷ്യുവില്‍ ഇത് കൂടാതെ നിലവിലുളള 16,310.072 ഓഹരികള്‍ കൂടി ഉള്‍പ്പെടുന്നു. ഐപിഒയുടെ ഭാഗമായി വിദേശ വിപണികളില്‍ 'റോഡ് ഷോ' ആരംഭിച്ചിട്ടുണ്ട്.

ഓഹരികളുടെ മുഖവില പത്ത് രൂപയാണ്. പ്രീമിയത്തോടെയായിരിക്കും ഓഹരികളുടെ പൊതു വില്‍പ്പന നടക്കുന്നത്. ഓഹരികള്‍ മുംബൈ സ്റ്റോക്ക് എക്സചേഞ്ചിലും നാഷണല്‍ സ്റ്റേക്ക് എക്സചേഞ്ചിലും ലിസ്റ്റ് ചെയ്യും. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസിന്‍റെ 10 രൂപ മുഖവിലയുളള ഓഹരിയുടെ ഏറ്റവും ഒടുവിലെ നിരക്ക് 862 രൂപയാണ്. അവലോകനത്തിനായി പരിഗണിക്കുന്ന 52 ആഴ്ചയ്ക്കിടയിലെ കുറഞ്ഞ വില 697 രൂപയാണ് കൂടിയത് 1,300 രൂപയും. മോത്തിലാല്‍ ഒസ്വാള്‍, എഡെല്‍വെയ്സ്, ക്രെഡിറ്റ് ഡ്യൂസ് എന്നിവയെയാണ് മര്‍ച്ചന്‍റ് ബാങ്കര്‍മാരായി നിയോഗിച്ചിട്ടുളളത്. മൈക്രോഫിനാന്‍സ് രംഗത്ത് ഏറ്റവും മുന്തിയ റേറ്റിംഗ് ഉളള കമ്പനികളില്‍ ഒന്നാണ് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ്. 

click me!