കൊറോണ ബാധിച്ചു എന്നാല്‍, 'പാനിക് ബട്ടണ്‍' അമര്‍ത്തേണ്ട സാഹചര്യമില്ല: നിർമല സീതാരാമൻ

By Web TeamFirst Published Feb 29, 2020, 6:23 PM IST
Highlights

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ജിഡിപി വളർച്ച 5.6 ശതമാനമായിരുന്നു

ദില്ലി: മൂന്നാം പാദത്തിലെ ജിഡിപി വളർച്ച നിരക്ക് 4.7 ശതമാനത്തിലേക്ക് എത്തിയത്, സമ്പദ്‌വ്യവസ്ഥ സ്ഥിരതയിലേക്ക് നീങ്ങുന്നതിന്‍റെ ഒരു നല്ല സൂചനയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഡിസംബർ പാദത്തിലെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നതിന്‍റെ പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. എണ്ണത്തിൽ കുതിച്ചുചാട്ടമോ ഇടിവോ തല്‍ക്കാലം പ്രതീക്ഷിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഒരു സ്വകാര്യ ടിവി ചാനലിന്റെ അവാർഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ജിഡിപി വളർച്ച 5.6 ശതമാനമായിരുന്നു. നിലവിലെ മൂന്നാം പദ വളര്‍ച്ചാ 4.7 ശതമാനമാണ്. ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. 

കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചെങ്കിലും, "പാനിക് ബട്ടൺ" ഉടൻ അമർത്തേണ്ട ആവശ്യമില്ലെന്നും സീതാരാമൻ പറഞ്ഞു, പക്ഷേ പ്രശ്നങ്ങൾ രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടുനിൽക്കുകയാണെങ്കിൽ കാര്യങ്ങൾ വെല്ലുവിളിയാകും. ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഫാർമസ്യൂട്ടിക്കൽ, ഇലക്ട്രോണിക് വ്യവസായങ്ങൾക്കാകും വലിയ പ്രതിസന്ധിയുണ്ടാകുക.

റീട്ടെയിൽ, വീട്, കാർഷിക മേഖലകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വായ്പ നൽകാൻ സർക്കാർ മുമ്പൊരിക്കലുമില്ലാത്തവിധം ബാങ്കുകളെ പ്രേരിപ്പിക്കുകയാണെന്ന് സീതാരാമൻ പറഞ്ഞു. 

click me!