ചെലവ് 60 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയേക്കുമെന്ന് സൂചന

By Web TeamFirst Published Apr 9, 2020, 12:33 PM IST
Highlights

മന്ത്രാലയങ്ങളും വകുപ്പുകളും അവരുടെ ബജറ്റിന്റെ 25 ശതമാനം വീതം വർഷത്തിലെ നാല് പാദങ്ങളായി ചെലഴിക്കണം എന്നാണ് വ്യവസ്ഥ.  

ദില്ലി: കോവിഡ് -19 ന്റെ സാമ്പത്തിക ആഘാതം വർദ്ധിക്കുന്നതിനനുസരിച്ച് കേന്ദ്രം ചെലവ് ആത്മാർത്ഥമായി കുറയ്ക്കാനുളള നടപടികൾ തുടങ്ങി. എം‌പിമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് അലവൻസുകളും വെട്ടിക്കുറച്ചതിന് ശേഷം, എല്ലാ വകുപ്പുകളുടെയും ചെലവാക്കൽ അവരുടെ ആദ്യ പാദ ചെലവ് പദ്ധതികളിൽ നിന്ന് 60 ശതമാനം വരെ കുറയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുക്കുകയാണിപ്പോൾ. 

ഓരോ വകുപ്പും നേരത്തെ കണക്കാക്കിയതിൽ നിന്ന് അവരുടെ ബജറ്റ് എസ്റ്റിമേറ്റ് വീണ്ടും വെട്ടിക്കുറയ്ക്കണം. കൊവിഡ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട സ്കീമുകൾക്കായി കൈകാര്യം ചെയ്യുന്ന ചെലവുകൾക്ക് ഇത് ബാധകമല്ല. ചെലവ് വെട്ടിക്കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല, എന്നാൽ, ഇതും ഉടൻ സംഭവിച്ചേക്കാമെന്നാണ് പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. 

കുറയ്ക്കേണ്ട തുക ആദ്യ പാദത്തിൽ സർക്കാർ ചെലവുകൾക്കായി കണക്കാക്കിയ 3.43 ട്രില്യൺ രൂപയുടെ ബജറ്റിൽ നിന്നായിരിക്കും. വെട്ടിക്കുറവ് അനിവാര്യമായിത്തീർന്നിരിക്കുന്നതായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. എല്ലാ എസ്റ്റിമേറ്റുകളും നികുതിയും നികുതിയേതര വരുമാനവും ഈ സാമ്പത്തിക വർഷം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ വളരെ കുറവായിരിക്കുമെന്നും സർക്കാർ കാണിക്കുന്നു.

വർഷത്തിന്റെ ആദ്യ പകുതിയിൽ സർക്കാർ വായ്പയെടുക്കുന്ന കലണ്ടർ ഈ കുറവ് നികത്താൻ ഒരു വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടില്ല.

സാധാരണയായി ഇന്ത്യാ സർക്കാരിന്റെ ചെലവ് പദ്ധതികൾക്ക് കീഴിൽ, മന്ത്രാലയങ്ങളും വകുപ്പുകളും അവരുടെ ബജറ്റിന്റെ 25 ശതമാനം വീതം വർഷത്തിലെ നാല് പാദങ്ങളായി ചെലഴിക്കണം എന്നാണ് വ്യവസ്ഥ.  

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!