സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ വരുമാന വളർച്ചയുണ്ടാകും: സിഐഐയുടെ സർവേ റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Oct 5, 2020, 12:57 PM IST
Highlights

2020 ന്റെ തുടക്കത്തിൽ രാജ്യത്ത് പകർച്ചവ്യാധി പടർന്നുപിടിച്ച ശേഷം ഇതാദ്യമായാണ് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 50 ശതമാനത്തിലധികം ശേഷി വിനിയോഗിക്കപ്പെടുമെന്ന തരത്തിലുളള പ്രതികരണങ്ങളുണ്ടാകുന്നത്. 

മുംബൈ: വിവിധ മേഖലകളിലുടനീളമുള്ള കമ്പനികൾ ധനകാര്യ വർഷത്തിന്റെ രണ്ടാം പകുതിയിൽ ശേഷി വിനിയോഗം 50 ശതമാനത്തിലധികം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ). ഇതിന്റെ ഫലമായി മേഖല അടിസ്ഥാനത്തിൽ വരുമാനം തുടർച്ചയായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്, മികച്ച 115 കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകളെ ഉൾപ്പെടുത്തി നടന്ന സർവേയുടെ അടിസ്ഥാനത്തിലാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ)യുടെ പ്രസ്താവന.

മെയ് ആദ്യ വാരം മുതൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിച്ചതോ‌‌ടെ, ഓട്ടോമൊബൈൽ, എഫ്എംസിജി, മറ്റ് മേഖലകളിലെ കമ്പനികളുടെ ഡിമാൻഡിൽ പുരോഗതി കൈവരിച്ചു. അവയിൽ മിക്കതും കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉൽപാദന നിലവാരം ഉയർത്തി, ഉത്സവ സീസണിൽ ശക്തമായ വിൽപ്പന പ്രതീക്ഷിക്കുന്നതായും സിഐഐ പറയുന്നു. 

2020 ന്റെ തുടക്കത്തിൽ രാജ്യത്ത് പകർച്ചവ്യാധി പടർന്നുപിടിച്ച ശേഷം ഇതാദ്യമായാണ് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 50 ശതമാനത്തിലധികം ശേഷി വിനിയോഗിക്കപ്പെടുമെന്ന തരത്തിലുളള പ്രതികരണങ്ങളുണ്ടാകുന്നത്. "സർക്കാരും ആർബിഐയും പ്രഖ്യാപിച്ച പരിഷ്കരണ, പുനരുജ്ജീവന നടപടികളോടൊപ്പം മിക്കവാറും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും അൺലോക്ക് ചെയ്യുന്നത് നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ബിസിനസ്സ് വികാരങ്ങൾ ക്രമേണ മെച്ചപ്പെടുത്തുന്നതിന് കാരണമായി, ”സിഐഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
 

click me!