രാജ്യത്തേക്കുളള സ്വർണ, വെള്ളി ഇറക്കുമതിയിൽ വൻ ഇടിവ്: ആഭ്യന്തര വിപണിയിൽ പഴയ സ്വർണ വിൽപ്പന കൂടുന്നു

Web Desk   | Asianet News
Published : Jul 20, 2020, 04:08 PM ISTUpdated : Jul 20, 2020, 04:24 PM IST
രാജ്യത്തേക്കുളള സ്വർണ, വെള്ളി ഇറക്കുമതിയിൽ വൻ ഇടിവ്: ആഭ്യന്തര വിപണിയിൽ പഴയ സ്വർണ വിൽപ്പന കൂടുന്നു

Synopsis

ജ്വല്ലറി വ്യവസായത്തിനായിട്ടാണ് രാജ്യത്തേക്ക് സ്വർണ ഇറക്കുമതി പ്രധാനമായും നടത്തുന്നത്. ലോകത്തെ എറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 

തിരുവനന്തപുരം: രാജ്യത്തേക്കുളള സ്വർണ ഇറക്കുമതി ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 94 ശതമാനം ഇടിഞ്ഞു. 688 മില്യൺ ഡോളറായാണ് ഇറക്കുമതി ഇടിഞ്ഞത് (5160 കോടി രൂപ). 2019 -20 ലെ സമാന കാലയളവിൽ മഞ്ഞലോഹത്തിന്റെ ഇറക്കുമതി 11.5 ബില്യൺ ഡോളറായിരുന്നു (ഏകദേശം 86250 കോടി രൂപ).

വെള്ളി ഇറക്കുമതി 45 ശതമാനം ഇടിഞ്ഞ് 575 മില്യൺ ഡോളറായി (4300 കോടി രൂപ). സ്വർണം, വെള്ളി ഇറക്കുമതിയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വ്യാപാര കമ്മി 2020-21 ഏപ്രിൽ മുതൽ ജൂൺ വരെയുളള കാലയളവിൽ 9.12 ബില്യൺ ഡോളറായി ചുരുക്കാൻ സഹായിച്ചു. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 45.96 ബില്യൺ ഡോളറായിരുന്നു.

വ്യാപാര കമ്മി കുറയുന്നതുമൂലം ജനുവരി- മാർച്ച് കാലയളവിൽ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് മിച്ചം 0.6 ബില്യൺ ഡോളറായി. മുൻ വർഷം സമാന കാലയളവിൽ ഇത് 4.6 ബില്യൺ ഡോളറോ അല്ലെങ്കിൽ ജിഡിപിയുടെ 0.7% മോ ആയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മുതൽ സ്വർണ ഇറക്കുമതി വളർച്ചാ സൂചിക താഴേക്കായിരുന്നു. 

ജ്വല്ലറി വ്യവസായത്തിനായിട്ടാണ് രാജ്യത്തേക്ക് സ്വർണ ഇറക്കുമതി പ്രധാനമായും നടത്തുന്നത്. ലോകത്തെ എറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 800- 1000 ടൺ സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ഇടിഞ്ഞെങ്കിലും ആഭ്യന്തര മാർക്കറ്റിൽ പഴയ സ്വർണ വിൽപന വർദ്ധിച്ചത് ജുവല്ലറി വ്യവസായത്തിന് അനുകൂല ഘടകമാണ്.

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?