മോദി സർക്കാറിന്റെ പരിഷ്ക്കാരം അത്ഭുതകരമെന്ന് ഐ എം എഫ്

Published : Oct 13, 2022, 01:17 PM IST
മോദി സർക്കാറിന്റെ പരിഷ്ക്കാരം അത്ഭുതകരമെന്ന് ഐ എം എഫ്

Synopsis

ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ഐഎംഎഫ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അടിമുടി മാറ്റാൻ കേന്ദ്ര സർക്കാരിന്റെ പരിഷ്‌ക്കാരങ്ങൾക്ക് കഴിഞ്ഞു എന്ന് അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റ്

ന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റിയന്ന് ഒളിവിയർ അഭിപ്രായപ്പെട്ടു. 

വിവിധ രീതിയിലാണ് ഡിജിറ്റലൈസേഷൻ രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നത്. സാമ്പത്തിക മേഖലയിൽ വളരെ വലിയ മാറ്റമാണ് ഡിജിറ്റിസേഷൻ കൊണ്ടുവന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ ഡിജിറ്റൈസേഷന് കഴിഞ്ഞതായി പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു. രാജ്യത്ത് നേരിട്ട് ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത നിരവധിപേരുണ്ട്. ഡിജിറ്റിസേഷനിലൂടെ രാജ്യത്തെ താഴെ തട്ടിലുള്ളവർക്ക് വരെ പണമിടപാടുകൾ സുഗമമായി നടത്താൻ  ഡിജിറ്റലൈസേഷൻ സഹായിച്ചിട്ടുണ്ട് എന്ന് ഒലിവിയർ ചൂണ്ടിക്കാട്ടി.  

Read Also: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 7.41 ശതമാനം; അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

ഇന്ത്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്ന് ഐ‌എം‌എഫിലെ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പൗലോ മൗറോ പറഞ്ഞു. ജനസംഖ്യയുടെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിരവധി പദ്ധതികൾ പ്രവർത്തികമാക്കുന്നു എന്നുള്ളത് വലിയ അത്ഭുതം ആണെന്ന് പൗലോ മൗറോ കൂട്ടിച്ചേർത്തു. നേരിട്ടുള്ള പണ കൈമാറ്റ പദ്ധതിയും സമാനമായ മറ്റ് സാമൂഹിക ക്ഷേമ പരിപാടികളും നടപ്പിലാക്കുക വളരെ ബുദ്ധിമുട്ടു കാര്യമാണ്. ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വിവിധ പദ്ധതികൾ എങ്ങനെ എത്തിച്ചേരുന്നു എന്നത് ഒരു ലോജിസ്റ്റിക് അത്ഭുതമാണ് എന്ന് മൗറോ പറയുന്നു. 

ആധുനിക സമ്പദ്‌വ്യവസ്ഥയിലേക്ക് ആളുകളെ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. അത് രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. ഡിജിറ്റൈസേഷനിലൂടെ വിപണി വിപുലീകരിക്കാനും വൈവിധ്യമാക്കാനും രാജ്യത്തിന് സാധിക്കുമെന്ന് മൗറോ അഭിപ്രായപ്പെട്ടു. 

Read Also: 'ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയും, 6.8 ശതമാനം മാത്രം വളർച്ച': പ്രവചനവുമായി ഐഎംഎഫ്

 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമോ അതോ 2.6 ശതമാനമോ? ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നു
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കും; തുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു