ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വളർച്ച ഇന്ത്യയിലായിരിക്കുമെന്നും ഐഎംഎഫ് പ്രവചനത്തില്‍ പറയുന്നു.
ദില്ലി: ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനം വളർച്ച ഉണ്ടാകു എന്നാണ് ഐഎംഎഫ് പ്രവചനം. ജൂലൈയില്‍ നടപ്പ് സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ചയുണ്ടാകും എന്നായിരുന്നു പ്രവചനം. അതേസമയം ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വളർച്ച ഇന്ത്യയിലായിരിക്കുമെന്നും ഐഎംഎഫ് പ്രവചനത്തില്‍ പറയുന്നു. 2023 ലെ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയില്‍ 6.1 ശതമാനം വളർച്ച ഉണ്ടാകുമെന്നും ഐഎംഎഫ് പ്രവചിച്ചിട്ടുണ്ട്.
