കയറ്റുമതി രം​ഗത്ത് വൻ തിരിച്ചുവരവ് നടത്തി ഇന്ത്യ: വീണ്ടെടുക്കലിന്റെ സൂചകമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

Web Desk   | Asianet News
Published : Oct 02, 2020, 08:05 PM ISTUpdated : Oct 02, 2020, 08:06 PM IST
കയറ്റുമതി രം​ഗത്ത് വൻ തിരിച്ചുവരവ് നടത്തി ഇന്ത്യ: വീണ്ടെടുക്കലിന്റെ സൂചകമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

Synopsis

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ മറ്റൊരു സൂചകമാണിത്, ”വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ ട്വീറ്റ് ചെയ്തു.

ദില്ലി: സെപ്റ്റംബര്‍ മാസം രാജ്യത്തെ കയറ്റുമതി രംഗത്ത് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ കയറ്റുമതി 5.27 ശതമാനം വര്‍ധിച്ചു. ആറ് മാസത്തെ സങ്കോചത്തിന് ശേഷമാണ് കയറ്റുമതി മേഖലയില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ശുഭ സൂചനകങ്ങളായ മറ്റ് റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം വര്‍ധിച്ചിരുന്നു. പിഎംഐ നമ്പരുകളിലും വാഹന വില്‍പ്പനയിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് മുന്നേറ്റം പ്രകടമാണ്. എന്നാല്‍, 2020 -21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ച നിരക്കില്‍ 24 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യ ആശങ്ക വര്‍ധിപ്പിച്ചിരുന്നു.

ഇലക്ട്രോണിക്, എഞ്ചിനീയറിംഗ് വസ്തുക്കൾ പോലുള്ള ഉയർന്ന മൂല്യമുള്ള ഇനങ്ങൾ കയറ്റുമതി വർധിച്ച് സെപ്റ്റംബറിൽ 27.40 ബില്യൺ ഡോളറായിരുന്നു. ഒരു വർഷം മുമ്പ് സമാനകാലയളവിൽ ഇത് 26.02 ബില്യൺ ഡോളറായിരുന്നു. ഫെബ്രുവരി മാസത്തെക്കാൾ വളർച്ച 2.9 ശതമാനം കൂടുതലാണ്. ഫെബ്രുവരിക്ക് ശേഷം ഈ കലണ്ടർ വർഷത്തിലെ കയറ്റുമതി വളർച്ച കാണിക്കുന്ന മറ്റൊരു മാസമാണിത്.

"ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ മറ്റൊരു സൂചകമാണിത്, ”വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ ട്വീറ്റ് ചെയ്തു.

PREV
click me!

Recommended Stories

ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?
ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്