ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനത്തിൽ വൻ വർധനവ്: വിദേശ കറൻസി ആസ്തി ഉയരുന്നു

Published : Jun 14, 2020, 02:50 PM IST
ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനത്തിൽ വൻ വർധനവ്: വിദേശ കറൻസി ആസ്തി ഉയരുന്നു

Synopsis

അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം 10 ദശലക്ഷം ഡോളർ ഉയർന്ന് 1.44 ബില്യൺ ഡോളറായി. 

ദില്ലി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം 8.22 ബില്യൺ ഡോളർ ഉയർന്ന് ആദ്യമായി അര ട്രില്യൺ കടക്കുന്നു. ജൂൺ 5 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 501.70 ബില്യൺ ഡോളറായി ഉയർന്നു. ഇത് വിദേശ കറൻസി ആസ്തിയിൽ വൻ വർധനവിന് കാരണമായി. 

മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി 8.42 ബില്യൺ ഡോളർ ഉയർന്ന് 463.63 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. ആകാശവാണിയുടെ ന്യൂസ് സർവീസ്സ് ഡിവിഷനാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ആഴ്ച, കരുതൽ ധനം 3.44 ബില്യൺ ഡോളർ ഉയർന്ന് 493.48 ബില്യൺ ഡോളറായിരുന്നു. എന്നാൽ, സ്വർണ്ണ ശേഖരത്തിന്റെ ആകെ മൂല്യം കുറയുകയാണ്. സ്വർണ്ണ ശേഖരം 329 ദശലക്ഷം ഡോളർ കുറഞ്ഞ് 32.352 ബില്യൺ ഡോളറായി മാറി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം 10 ദശലക്ഷം ഡോളർ ഉയർന്ന് 1.44 ബില്യൺ ഡോളറായി. രാജ്യത്തിന്റെ കരുതൽ ധനം (reserve position) 120 ദശലക്ഷം ഡോളർ ഉയർന്ന് 4.28 ബില്യൺ ഡോളറായി.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

അടുത്ത 2 വര്‍ഷത്തിനുള്ളില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ പ്ലാനുണ്ടോ? അറിയണം ഇക്കാര്യങ്ങള്‍
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി