ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരെ ആഗോള തലത്തിൽ സഹായിക്കണം: ആമസോണിനോട് ഗഡ്‌കരി

Web Desk   | Asianet News
Published : Jul 21, 2020, 12:15 PM IST
ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരെ ആഗോള തലത്തിൽ സഹായിക്കണം: ആമസോണിനോട് ഗഡ്‌കരി

Synopsis

ആമസോൺ എക്സ്പോർട്ട് ഡൈജസ്റ്റ് 2020 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്ലി: ഇന്ത്യയിലെ സൂക്ഷ്മ -ചെറുകിട-ഇടത്തരം കച്ചവടക്കാർക്ക് ആഗോള തലത്തിൽ തന്നെ കൂടുതൽ വിപണി ഉറപ്പുവരുത്താൻ സഹായിക്കണമെന്ന് ആമസോണിനോട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഈ മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ആമസോൺ പ്ലാറ്റ്ഫോമിൽ പ്രത്യേകമായി ഇടം ഒരുക്കണമെന്നാണ് ആവശ്യം.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എംഎസ്എംഇകൾ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ഈ മേഖലയിലാണ്. ഉൽപ്പന്നങ്ങളുടെ ഗുണമേന്മ മികച്ചതാണ്. ഉൽപ്പന്നത്തിന്റെ രൂപകൽപ്പന, പാക്കിങ് എന്നിവയിൽ കൂടുതൽ വൈദഗ്ദ്ധ്യം നൽകാൻ സഹായിക്കണമെന്നും ഗഡ്‌കരി പറഞ്ഞു.

ആമസോൺ എക്സ്പോർട്ട് ഡൈജസ്റ്റ് 2020 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കയറ്റുമതിയിൽ അടുത്ത അഞ്ച് വർഷം കൊണ്ട് എംഎസ്എംഇകളുടെ പങ്കാളിത്തം 60 ശതമാനമായി ഉയർത്താനാണ് ശ്രമമെന്നും ഗഡ്കരി പറഞ്ഞു.

രാജ്യത്തെ ഗ്രാമങ്ങളും, ആദിവാസി മേഖലകളും കാർഷിക മേഖലകളും ഒരു മുൻഗണനാ പ്രാധാന്യത്തോടെ വികസിപ്പിക്കേണ്ടതുണ്ട്. 65 ശതമാനം ജനസംഖ്യയും ഈ മേഖലയിലാണ്. 115 ജില്ലകളിൽ പ്രതിശീർഷ വരുമാനം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?