കൊറോണയെ പേടിക്കാതെ സ്വർണവില, എല്ലാവരെയും ഞെട്ടിച്ച് മഞ്ഞലോഹം കുതിപ്പ് തുടരുന്നു !

Web Desk   | Asianet News
Published : Mar 27, 2020, 05:27 PM ISTUpdated : Mar 27, 2020, 05:35 PM IST
കൊറോണയെ പേടിക്കാതെ സ്വർണവില, എല്ലാവരെയും ഞെട്ടിച്ച് മഞ്ഞലോഹം കുതിപ്പ് തുടരുന്നു !

Synopsis

പ്രതിസന്ധിഘട്ടത്തിലും വളർച്ചാനിരക്ക് ഇപ്പോഴത്തെ സ്ഥിതിയിൽ പിടിച്ചു നിർത്തിയാൽ തന്നെ വിപണി തിരിച്ചു വരുമെന്ന പ്രതീക്ഷയാണുള്ളത്.

കോവിഡ് 19 ആഗോളതലത്തിൽ പടർന്നതോടെ വിപണികളെല്ലാം നിശ്ചലമായെങ്കിലും സ്വർണ വില ഉയരുകയാണ്. സ്വർണത്തിന്റെ സൃഷ്ടിപരമായ അവസ്ഥ നിലനിൽക്കുമെന്നതിനാലാണ് വില ഉയരുന്നതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇപ്പോൾ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 1600 -1650 ഡോളറാണെങ്കിലും ഇത് 1700, 1750,1800 എന്ന വിലനിലവാരത്തിലേക്കും 2021 ഓടെ 2000 ഡോളറിലെത്തുമെന്ന പ്രവചനങ്ങളാണ് വരുന്നത്. കോവിഡ് 19 ന് ശേഷം ആഗോള സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് എത്തുന്നതോടെ സ്വർണ വിലയിൽ വലിയ ഉയർച്ചയുണ്ടാക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സ്വർണവില അന്താരാഷ്ട്ര തലത്തിൽ 1,900 ഡോളറിലെത്തിയ സമാനമായ സാഹചര്യം കോവിഡ് 19 അതിജീവനത്തിന് ശേഷമുണ്ടാകുമെന്ന വിലയിരുത്തലുകളും, പ്രവചനങ്ങളുമാണ് വരുന്നത്. പണലഭ്യതയില്ലായ്മ, വിലകളുടെ അപര്യാപ്തത എന്നിവ മറികടക്കാൻ, പരിധിയില്ലാതെ പണലഭ്യത നൽകാനുള്ള അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനവും ഡൊണാൾഡ് ട്രംപിന്റെ രണ്ട് ട്രില്യൺ ഡോളർ ഉത്തേജക പാക്കേജിന് സെനറ്റിന്റെ അംഗീകാരവും സ്വർണ വിലയെ കാര്യമായി സ്വാധീനിക്കുമെന്നാണ് സൂചനകൾ.

ഇന്ത്യയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ ഉത്തേജ പാക്കേജും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ വെട്ടിക്കുറച്ചതും, എല്ലാത്തരം ബാങ്ക് വായ്പകൾക്കും മൂന്ന് മാസം മോറട്ടോറിയം പ്രഖ്യാപിച്ചതുൾപ്പെടെയുള്ള ഉദാരസമീപനം വിപണിയിൽ പണമൊഴുക്കുകൂട്ടുമെന്ന് എകെജിഎസ്എംഎ സംസ്ഥാന ട്രഷററും ജിജെസി ദേശീയ ഡയറക്ടറുമായ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. 

പ്രതിസന്ധിഘട്ടത്തിലും വളർച്ചാനിരക്ക് ഇപ്പോഴത്തെ സ്ഥിതിയിൽ പിടിച്ചു നിർത്തിയാൽ തന്നെ വിപണി തിരിച്ചു വരുമെന്ന പ്രതീക്ഷയാണുള്ളത്. 76 ലേക്കെത്തിയിരിക്കുന്ന രൂപയുടെ മൂല്യശോഷണം തടയാനുള്ള ഉത്തേജനവും ഇതിൽ നിന്നുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?
ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്