ഐസ് ക്രീമും ഇനി പൊള്ളും! നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

Published : Oct 07, 2021, 03:15 PM IST
ഐസ് ക്രീമും ഇനി പൊള്ളും! നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

Synopsis

ഐസ് ക്രീം വിൽക്കുന്നത് പാർലറിന്റെ അകത്തായാലും പുറത്തായാലും 18 ശതമാനം നികുതി അടച്ചേ പറ്റൂവെന്നാണ് കേന്ദ്ര നിലപാട്

ദില്ലി: ഐസ് ക്രീമിന്റെ (Ice cream) വില കേന്ദ്രസർക്കാർ (Central Government) കുത്തനെ കൂട്ടി. ജിഎസ്ടി (GST) അഞ്ച് ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് ഉയർത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്.

ഐസ് ക്രീം വിൽക്കുന്നത് പാർലറിന്റെ അകത്തായാലും പുറത്തായാലും 18 ശതമാനം നികുതി അടച്ചേ പറ്റൂവെന്നാണ് കേന്ദ്ര നിലപാട്. ഇതൊരു സേവനമല്ല ഉൽപ്പന്നമാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചത്.

നേരത്തെ പാർലറുകൾക്ക് അകത്ത് വിൽക്കുന്ന ഐസ് ക്രീമിന് 18 ശതമാനവും പുറത്ത് വിൽക്കുന്ന ഐസ് ക്രീമിന് അഞ്ച് ശതമാനവുമായിരുന്നു ജിഎസ്ടി. ഐസ് ക്രീം പാർലറുകൾക്ക് റെസ്റ്റോറന്റിന്റെ സ്വഭാവമല്ല. നേരത്തെ തയ്യാറാക്കിയ ഐസ് ക്രീമാണ് വിൽക്കപ്പെടുന്നത്. പാചകം ചെയ്തല്ല ഒന്നുമുണ്ടാക്കുന്നതെന്നും നികുതി വർധന വിശദീകരിച്ച് കേന്ദ്രം പറയുന്നു.

കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. അതേസമയം ക്ലൗഡ് കിച്ചൺ, സെൻട്രൽ കിച്ചൺ എന്നിവയെല്ലാം റെസ്റ്റോറന്റ് സർവീസിന്റെ ഭാഗമായി വരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി
ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ