2028 ൽ ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറും: അന്താരാഷ്ട്ര ഏജൻസിയു‌ടെ പഠന റിപ്പോർട്ട്

By Web TeamFirst Published Dec 26, 2020, 5:33 PM IST
Highlights

2021ല്‍ ഇന്ത്യക്ക് ഒമ്പത് ശതമാനവും 2022ല്‍ ഏഴ് ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 

ദില്ലി: 2025ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെയും 2030ല്‍ ലോകത്തെ മൂന്നാമത്തെയും സാമ്പത്തികമായി ശക്തിയായി മാറുമെന്ന് പഠനം. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2019ല്‍ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ അഞ്ചാമത്തെ ലോക സാമ്പത്തിക ശക്തിയായെങ്കിലും 2020ല്‍ ആറാം സ്ഥാനത്തേക്ക് വീണു. 2024വരെ ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്ത് തുടരുമെന്നും 2025ല്‍ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 2021ല്‍ ഇന്ത്യക്ക് ഒമ്പത് ശതമാനവും 2022ല്‍ ഏഴ് ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി വികസിക്കുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച സ്വാഭാവികമായും താഴോട്ടാകും.  2035ല്‍ ഇന്ത്യയുടെ ജിഡിപി 5.8ലേക്ക് താഴുമെന്നും പഠനം പറയുന്നു. 2030ഓടുകൂടി ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും.

2025ല്‍ ബ്രിട്ടനെയും 2027ല്‍ ജര്‍മ്മനിയെയും 2030ല്‍ ജപ്പാനെയും ഇന്ത്യ മറികടക്കും. 2028ല്‍ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2029ല്‍ ഇന്ത്യയുടെ ജിഡിപി പത്ത് വര്‍ഷത്തെ താഴ്ന്ന നിലയായ 4.2 ശതമാനമായി താഴ്ന്നിരുന്നു.
 

click me!