മഹാമാരിക്ക് ശേഷം വിപണി സജീവമാകാൻ വൈകും; ഇന്ത്യയെ കാത്തിരിക്കുന്നത് മാന്ദ്യം?

By Web TeamFirst Published May 25, 2020, 11:49 AM IST
Highlights

ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെയും കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്കരണ നടപടികൾ പ്രാവർത്തികമാക്കുന്നതിനെയും ആശ്രയിച്ചിരിക്കും സമ്പദ് വ്യവസ്ഥയുടെ ഭാവിയെന്നാണ് റിപ്പോർട്ട് പറയുന്നത്. 

ദില്ലി: കൊവിഡിനെ തുടർന്ന് ഇന്ത്യൻ വിപണി മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിടുമെന്നാണ് ഡൺ ആന്റ് ബ്രാഡ്‌സ്ട്രീറ്റ്സിന്റെ ഏറ്റവും പുതിയ സാമ്പത്തിക നിരീക്ഷണം സൂചിപ്പിക്കുന്നത്.

ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെയും കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്കരണ നടപടികൾ പ്രാവർത്തികമാക്കുന്നതിനെയും ആശ്രയിച്ചിരിക്കും സമ്പദ് വ്യവസ്ഥയുടെ ഭാവിയെന്നാണ് റിപ്പോർട്ട് പറയുന്നത്. റിസർവ് ബാങ്കിന്റെ നടപടികളും സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജമേകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പലതും വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ളതാണ്. എന്നാൽ, വിതരണം വിപണിയിലെ ആവശ്യങ്ങൾക്ക് അനുസൃതമായി മാത്രമേ നടക്കൂ എന്ന് ഡൺ ആന്റ് ബ്രാഡ്‌സ്ട്രീറ്റ്സിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധൻ അരുൺ സിങ് പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ തൊഴിലില്ലായ്മ വർധിക്കും. ജനത്തിന്റെ പക്കൽ പണമില്ലാത്ത നിലയിലേക്ക് കാര്യങ്ങൾ പോകും. അതോടെ കൂടുതൽ ബുദ്ധിമുട്ടും. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുമെന്നും റിപ്പോർട്ട് പറയുന്നു.

click me!