രാജ്യത്തെ ആളോഹരി വരുമാനം കൊവിഡിന് മുൻപത്തേതിലും താഴ്ന്ന നിലയിൽ

Published : May 31, 2022, 11:33 PM IST
രാജ്യത്തെ ആളോഹരി വരുമാനം കൊവിഡിന് മുൻപത്തേതിലും താഴ്ന്ന നിലയിൽ

Synopsis

2019 - 20 കാലത്ത് വില സ്ഥിരത അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷ വരുമാനം 94270 രൂപയായിരുന്നു

ദില്ലി: ഇന്ത്യയിലെ വാർഷിക പ്രതിശീർഷ വരുമാനം കൊവിഡിന് മുൻപത്തേതിലും താഴ്ന്ന നിലയിൽ. 2021-22 സാമ്പത്തിക വർഷത്തിലെ പ്രതിശീർഷ വരുമാനം 91481 രൂപയാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുകൾ പറയുന്നു.

എന്നാൽ നെറ്റ് നാഷണൽ ഇൻകം അടിസ്ഥാനമാക്കിയുള്ള പ്രതീശീർഷ വരുമാനം 2022 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 7.5 ശതമാനമായി.

2019 - 20 കാലത്ത് വില സ്ഥിരത അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷ വരുമാനം 94270 രൂപയായിരുന്നു. 2020 - 21 കാലത്ത് ഇത് 85110 രൂപയിലേക്ക് താഴ്ന്നു. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് ഇതിന് കാരണം.

നിലവിലെ വിലയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ 2021-22 സാമ്പത്തിക വർഷത്തിൽ പ്രതിശീർഷ വരുമാനം 18.3 ശതമാനം ഉയർന്ന് 1.5 ലക്ഷം രൂപയായിട്ടുണ്ട്. 2020 -21 കാലത്ത് ഇത് 1.27 ലക്ഷം രൂപയും 2019 - 20 കാലത്ത് ഇത് 1.32 ലക്ഷം രൂപയുമായിരുന്നു. രാജ്യത്തിന്റെ പുരോഗതിയുടെ നേർചിത്രമാണ് പലപ്പോഴും പ്രതിശീർഷ വരുമാനം.

 

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ