കൊവിഡ് കാലത്തെ കരുതൽ: 12 ലക്ഷം നിർമ്മാണ തൊഴിലാളികൾക്ക് 2000 രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര

Published : Apr 18, 2020, 11:08 PM IST
കൊവിഡ് കാലത്തെ കരുതൽ: 12 ലക്ഷം നിർമ്മാണ തൊഴിലാളികൾക്ക് 2000 രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര

Synopsis

മഹാരാഷ്ട്ര ബിൽഡിങ് ആന്‍റ് അദർ കൺസ്ട്രക്ഷൻ വർക്കേർസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുക. 

മുംബൈ: കൊവിഡ് സാരമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് ദുരിതത്തിലായ നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ സർക്കാർ. 

സംസ്ഥാനത്തെ 12 ലക്ഷത്തോളം വരുന്ന നിർമ്മാണ തൊഴിലാളികൾക്ക് 2000 രൂപ വീതം സർക്കാർ നൽകും. സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ദിലീപ് വത്സെ പാട്ടീൽ ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

മഹാരാഷ്ട്ര ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേർസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുക. പദ്ധതി 12 ലക്ഷം തൊഴിലാളികൾക്ക് ഉപകാരപ്പെടുമെന്ന് മന്ത്രി പറയുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, ദിലീപ് വത്സെ പാട്ടീൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി
ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ