
മസ്കറ്റ്: ഒമാനിലെ പ്രമുഖ പാൽ ഉത്പാദക കമ്പനിയായ മസൂൺ ഡയറിയുടെ ജനശ്രദ്ധ നേടിയ കസ്റ്റമർ കാമ്പെയ്ൻ ഷോപ്പ് & വിൻ ഷോപ്പിംഗ് മേളയുടെ ആദ്യ വിജയികളെ പ്രഖ്യാപിച്ചു. മെയ് 22 ന് ആരംഭിച്ച കാമ്പെയ്ൻ സെപ്റ്റംബർ 13 വരെ തുടരും, അതിനുശേഷം സെപ്റ്റംബർ 15-ന് നടക്കുന്ന ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഭാഗ്യശാലിക്ക് പുതിയ ടൊയോട്ട പ്രാഡോ ആയിരിക്കും സമ്മാനമായി ലഭിക്കുക .
ആദ്യ ഘട്ട വിജയികളെ കമ്പനിയുടേതായ റുസ്സയിലെ ആസ്ഥാനത്ത് വച്ച്, ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ, ഇലക്ട്രോണിക് രീതിയിലുള്ള നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 14 ഭാഗ്യശാലികൾക്കാണ് വിവിധ ആകർഷക സമ്മാനങ്ങൾ നേടിയത്. മസൂൺ ഡയറി മാർക്കറ്റിങ് ഡയറക്ടർ നാദിയ നാസ്സർ ശബത് അൽ ഹംസി വിജയികളോട് നേരിട്ട് ഫോൺ മുഖേന സംസാരിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി.
മാത്രമല്ല, സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, കാർ എന്നിങ്ങനെ വിസ്മയപ്പെടുത്തുന്ന സമ്മാനങ്ങളുള്ള ഈ ഷോപ്പിംഗ് ഉത്സവത്തിൽ പങ്കെടുക്കാൻ വളരെ എളുപ്പമാണ്. മസൂൺ ഡയറിയുടെ ഉത്പന്നങ്ങൾ രണ്ട് ഒമാനി റിയാലോ അതിലധികമോ വിലകൊടുത്ത് വാങ്ങിയ ശേഷം ബില്ലിന്റെ ഫോട്ടോ +968 8822 0547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചാൽ പങ്കാളിയാകാം എന്നും നാദിയ നാസ്സർ ശബത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മസൂൺ ഡയറി ചീഫ് കൊമേർഷ്യൽ ഓഫീസർ രമേഷ് കുമാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും നറുക്കെടുപ്പ് ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉപഭോക്താക്കൾക്ക് വളരെ സൗഹൃദപരമായും ലളിതമായും ഒരുക്കിയിരിക്കുന്ന മസൂൺ ഡയറി കമ്പനി യുടെ ഷോപ്പ് & വിൻ ഷോപ്പിംഗ് മേള തങ്ങളുടെ വിശ്വാസം പുനർനിർവചിക്കുന്നതിൽ വിജയിച്ചു എന്ന് തന്നെ പറയാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം