അടുത്ത വർഷം ഡോളറിനെതിരെ രൂപയുടെ കരുത്ത് കൂടും, ജിഡിപിയിൽ മുന്നേറ്റം ഉണ്ടാകും: മോട്ടിലാല്‍ ഓസ്വാള്‍ റിപ്പോർട്ട്

Web Desk   | Asianet News
Published : Dec 20, 2020, 08:07 PM ISTUpdated : Dec 20, 2020, 08:16 PM IST
അടുത്ത വർഷം ഡോളറിനെതിരെ രൂപയുടെ കരുത്ത് കൂടും, ജിഡിപിയിൽ മുന്നേറ്റം ഉണ്ടാകും: മോട്ടിലാല്‍ ഓസ്വാള്‍ റിപ്പോർട്ട്

Synopsis

2021 കലണ്ടർ വർഷത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച മെച്ചപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു.

മുംബൈ: ഇന്ത്യന്‍ കറന്‍സി യുഎസ് ഡോളറിനെതിരെ അടുത്ത വര്‍ഷം മികച്ച പ്രകടനം നടത്തുമെന്ന് റിപ്പോര്‍ട്ട്. മോട്ടിലാല്‍ ഓസ്വാള്‍ പുറത്തുവിട്ട 'ഇക്കോസ്‌കോപ്പ് - ഇന്ത്യസ് ക്വാര്‍ട്ടര്‍ലി ഇക്കണോമിക് ഔട്ട്‌ലുക്ക്' റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. അടുത്തിടെ വന്ന റിപ്പോർട്ട് അനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 13 വർഷത്തിനുള്ളിലെ ആദ്യത്തെ ത്രൈമാസ കറന്റ് അക്കൗണ്ട് മിച്ചം രേഖപ്പെടുത്തുകയും  17 വർഷത്തിനുള്ളിലെ ആദ്യത്തെ വാർഷിക മിച്ചം രേഖപ്പെടുത്തുകയും ചെയ്യും. ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളിൽ കുത്തനെ ചുരുങ്ങൽ, കമ്മോഡിറ്റി (എണ്ണ, എണ്ണ ഇതര) നിരക്കിലുണ്ടായ ഇടിവ്, ശക്തമായ മൂലധന ഒഴുക്ക് എന്നിവയുടെ ഫലമായിട്ടായിരിക്കും ഇത് സംഭവിക്കുക. 

2021 കലണ്ടർ വർഷത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച മെച്ചപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു. ഈ വർഷം ഡോളറിനെതിരെ 3.1 ശതമാനം ഇന്ത്യൻ രൂപ ദുർബലമായി.

കറന്റ് അക്കൗണ്ട് ബാലൻസിന് പകരം ആഭ്യന്തര നാണയത്തിന്റെ മൂല്യം ഫോറെക്സ് റിസർവിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതനുസരിച്ച്, 2020 കലണ്ടർ വർഷത്തിൽ ദുർബലമായ രൂപ, 2022-23 സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളറിനെതിരെ 1.3 ശതമാനവും, ശരാശരി 73.5 എന്ന നിലയിലും ശക്തിപ്പെടാൻ സാധ്യതയുണ്ട്. 2022 സാമ്പത്തിക വർഷത്തിലെ ശരാശരി 74.4 നെ അപേക്ഷിച്ച് മികച്ച മുന്നേറ്റമാണിത്. 

കറന്റ് അക്കൗണ്ട് 2022-23 സാമ്പത്തിക വർഷത്തിൽ നാമമാത്ര കമ്മിയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വിദേശനാണ്യ കരുതൽ ധനത്തിലേക്കുള്ള തുടർച്ചയായ വർദ്ധനവ് അമേരിക്കൻ കറൻസിക്കെതിരെ ശക്തിപ്പെടുത്താൻ ഇന്ത്യൻ രൂപയെ സഹായിക്കും. മാത്രമല്ല, യുഎസ് ഡോളറിന് അതിന്റെ ഇടിവ് മാറ്റാൻ കഴിയുമെങ്കിലും, രൂപയ്ക്ക് ഗുരുതരമായ ദൗർബല്യം ഉണ്ടാക്കാൻ അതിന് കഴിയില്ലെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. 
 
 

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ