റിസർവ് ബാങ്കിന് പിന്നാലെ എസ്ബിഐയും പ്രതീക്ഷിത വളർച്ചാ നിരക്ക് കുറച്ചു, കേന്ദ്രത്തിനുള്ള മുന്നറിയിപ്പോ?

Published : Dec 07, 2024, 07:25 PM ISTUpdated : Dec 07, 2024, 07:35 PM IST
റിസർവ് ബാങ്കിന് പിന്നാലെ എസ്ബിഐയും പ്രതീക്ഷിത വളർച്ചാ നിരക്ക് കുറച്ചു, കേന്ദ്രത്തിനുള്ള മുന്നറിയിപ്പോ?

Synopsis

രാജ്യത്തെ ജിഡിപി വളർച്ച ആർബിഐയുടെ അനുമാനത്തേക്കാൾ കുറവായിരിക്കുമെന്നാണ് തങ്ങളുടെ നി​ഗമനമെന്ന് എസ്ബിഐ വ്യക്തമാക്കി.

ദില്ലി: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ നിരക്ക് പ്രവചനം 6.3 ശതമാനമായി കുറച്ച് എസ്ബിഐ. റിസർവ് ബാങ്ക് (ആർബിഐ) പ്രവചിച്ച 6.6 ശതമാനത്തേക്കാൾ കുറവാണ് എസ്ബിഐയുടെ പ്രവചനം. പണനയ യോഗത്തിലാണ് റിസർവ് ബാങ്ക് നേരത്തെ പ്രവചിച്ച 7.2% വളർച്ചാ നിരക്ക് നിന്ന് 6.6% ലേക്ക് താഴ്ത്തിയത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആദ്യ രണ്ട് പാദങ്ങളിലെ ശരാശരി വളർച്ചാ നിരക്ക് 6.05 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ജിഡിപി വളർച്ച ആർബിഐയുടെ അനുമാനത്തേക്കാൾ കുറവായിരിക്കുമെന്നാണ് തങ്ങളുടെ നി​ഗമനമെന്ന് എസ്ബിഐ വ്യക്തമാക്കി. ആഭ്യന്തരവും ആഗോളവുമായ സാമ്പത്തിക വെല്ലുവിളികളിൽ  വർധിക്കുന്ന ആശങ്കകൾക്ക് അടിവരയിടുന്നതാണ് ജിഡിപി പ്രവചനം കുറയ്ക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനത്തിന് പിന്നിൽ. പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് പലിശ കുറയ്ക്കണമെന്ന കേന്ദ്ര ആവശ്യം റിസർവ് ബാങ്ക് തള്ളിയത്.  

Read More... പ്രവാസികൾക്ക് നേട്ടം, നിക്ഷേപത്തിന് ഉയർന്ന വരുമാനം ഉറപ്പ്; പലിശ ഉയർത്താൻ ആർബിഐ

കഴിഞ്ഞ ദിവസം ചേര്‍ന്ന പണനയ യോഗത്തില്‍ പലിശ നിരക്കിൽ മാറ്റം വരുത്താന്‍  റിസർവ് ബാങ്ക് തയ്യാറായിരുന്നില്ല. യോഗത്തിൽ 4:2 എന്ന ഭൂരിപക്ഷത്തോടെ പലിശ നിരക്ക് കുറക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു എംപിസി. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നത്കൊണ്ടാണ് പലിശ കുറയ്ക്കാത്തതിന്റെ കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത് 

പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആർബിഐയുടെ മോശം വീക്ഷണത്തിന് കാരണം തുടർച്ചയായി ഉയർന്ന ഭക്ഷ്യവില കയറ്റമാണ് എന്ന് മാധ്യമംഗോൾഡ് സംസാരിക്കവെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.6% ആയി കുറച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ അനുമാനം 4.8% ആയി വർധിപ്പിച്ചു.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി
ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ