16 വയസുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ 1.44 കോടി ശമ്പളത്തില്‍ ജോലി

Published : Feb 03, 2022, 04:38 PM ISTUpdated : Mar 22, 2022, 07:12 PM IST
16 വയസുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ 1.44 കോടി ശമ്പളത്തില്‍ ജോലി

Synopsis

ചണ്ഡിഗഢില്‍ നിന്നുള്ള 16 വയസുകാരന് ഗൂഗിളില്‍ 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലി. ചണ്ഡിഗഢ് സെക്ടര്‍ 33ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മ്മയ്ക്കാണ് ആരെയും മോഹിപ്പിക്കുന്ന ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി ലഭിച്ചത്. ഗൂഗിളിന്റെ ഐക്കണ്‍ ഡിസൈനിങ് വിഭാഗത്തിലാണ് ഹര്‍ഷിതിന് ജോലി ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് പകുതിയോടെ ജോലിയില്‍ പ്രവേശിക്കാനായി ഹര്‍ഷിത് അമേരിക്കയിലേക്ക് പോകും.

കമ്പനിയുടെ സ്പെഷ്യല്‍ പ്രോഗ്രാം അനുസരിച്ച് ആദ്യ ഒരു വര്‍ഷം ട്രെയിനിങ് നല്‍കും. ഇക്കാലയളവില്‍ പ്രതിമാസം നാല് ലക്ഷം രൂപയായിരിക്കും സ്റ്റൈപന്റായി നല്‍കുക. പരിശീലനം വിജയികരമായി പൂര്‍ത്തിയാക്കിയ ശേഷം 12 ലക്ഷം രൂപയായിരിക്കും മാസം ശമ്പളം നല്‍കുക. സര്‍ക്കാര്‍ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ ഐ.ടി മുഖ്യ വിഷയമായെടുത്താണ് ഹര്‍ഷിത് പഠിച്ചത്. പല ജോലികള്‍ക്കായും താന്‍ ഇന്റര്‍നെറ്റില്‍ പരതാറുണ്ടായിരുന്നെന്നും ഗൂഗിളിലെ അവസരം ശ്രദ്ധയില്‍പെട്ടതോടെ കഴിഞ്ഞ മേയില്‍ അപേക്ഷ അയക്കുകയായിരുന്നുവെന്നും ഹര്‍ഷിത് പറഞ്ഞു. പത്ത് വര്‍ഷത്തോളമായി ഗ്രാഫിക് ഡിസൈനിങില്‍ കമ്പമുണ്ടായിരുന്ന ഹര്‍ഷിത് സ്വന്തമായി ഡിസൈന്‍ ചെയ്ത  പോസ്റ്ററുകളും അപേക്ഷയോടൊപ്പം അയച്ചു. ശേഷം ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്.

ഹര്‍ഷിതിന്റെ മാതാപിതാക്കള്‍ അധ്യാപകരമാണ്. ഏക സഹോദരന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും. അമ്മാവനോടൊപ്പം നിന്നാണ് ഹര്‍ഷിത് പഠിച്ചിരുന്നത്. സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ഹര്‍ഷിതെന്നാണ് അധ്യാപകരും അഭിപ്രായപ്പെട്ടത്.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മോഹമുണ്ടോ? ബജറ്റ് 'കൈവിട്ടു' പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടും? 5 വ‍‌ർഷത്തെ കണക്കുകൾ പറയുന്നതെന്ത്?