
പാറ്റ്ന: നൂറുരൂപ നോട്ടിനായി എടിഎമ്മില്‍ കാര്‍ഡിട്ട വ്യക്തിക്ക് ലഭിച്ചത് 2000 ത്തിന്‍റെ നോട്ട്. ബീഹാറിലെ ഇന്ത്യന്‍ ബാങ്ക് എടിഎമ്മിലാണ് സംഭവം നടന്നത്. പാറ്റ്നയിലെ ഈ എടിഎമ്മില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം ആരംഭിച്ചത്.
നിരവധി ആളുകള്‍ ഈ എടിഎമ്മില്‍ എത്തിയെന്നും. ഇതില്‍ പലര്‍ക്കും 2000 രൂപ നോട്ടുകള്‍ കിട്ടിയെന്നുമാണ് അമര്‍ ഉജാല പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊത്തം 436 എണ്ണം 2000 രൂപ നോട്ടുകള്‍ എടിഎമ്മില്‍ നിന്നും പോയിട്ടുണ്ട്.
2000ത്തിന്‍റെ നോട്ട് പ്ലേറ്റ് 100 രൂപയുടെ നോട്ട് പ്ലേറ്റിന് പകരം വച്ചതാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഇതേ സമയം ബാങ്ക് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് 8 ലക്ഷം രൂപയ്ക്ക് അടുത്താണ് എടിഎമ്മില്‍ നിന്നും അധികമായി നഷ്ടപ്പെട്ടത്. ഇത് എടിഎം ഉപയോഗിച്ചവരില്‍ നിന്നു തന്നെ തിരിച്ച് പിടിക്കും എന്നാണ് ബാങ്ക് പറയുന്നത്.