ഫ്രിഡ്ജ്,ടിവി,സാനിറ്ററി പാഡ് എന്നിവയുടെ ജിഎസ്ടി കുറച്ചു

Web Desk |  
Published : Jul 21, 2018, 06:55 PM ISTUpdated : Oct 02, 2018, 04:20 AM IST
ഫ്രിഡ്ജ്,ടിവി,സാനിറ്ററി പാഡ് എന്നിവയുടെ ജിഎസ്ടി കുറച്ചു

Synopsis

പെയിന്റ് ഉല്‍പന്നങ്ങളുടെ ജിഎസ്ടി 28-ല്‍ നിന്നും 18 ആയി കുറച്ചു മുളയുല്‍പന്നങ്ങളുടെ ജിഎസ്ടി എടുത്തു കളഞ്ഞു

ദില്ലി: സാനിറ്ററി നാപ്കിന്‍,ഫ്രിഡ്ജ് തുടങ്ങി വിവിധ ഉല്‍പന്നങ്ങളുടെ ജി.എസ്.ടി നികുതി നിരക്ക് കുറയ്ക്കാന്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 28-ാം യോഗത്തിലാണ് നിര്‍ണായകമായ ഈ തീരുമാനം. 

ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകള്‍ക്ക് ഈടാക്കിയിരുന്ന 12 ശതമാനം ജിഎസ്ടി പൂര്‍ണമായും എടുത്തു കളഞ്ഞിട്ടുണ്ട്. സാനിറ്ററി പാഡുകള്‍ക്ക് ജിഎസ്ടി ഈടാക്കുന്നതിനെതിരെ വലിയ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 

മുളയുല്‍പന്നങ്ങള്‍ക്ക് ഈടാക്കായിരുന്ന 12 ശതമാനം ജിഎസ്ടി നികുതിയും എടുത്തുകളഞ്ഞു. മുളയുല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പരമ്പാരഗത തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഈ തീരുമാനം ഗുണപ്രദമാക്കും. 

പെയിന്റ് ഉല്‍പന്നങ്ങളുടെ ജിഎസ്ടി 28-ല്‍ നിന്നും 18 ആയി കുറയ്ക്കാനുള്ള തീരുമാനം നിര്‍മ്മാണമേഖലയ്ക്ക് ആശ്വാസമേക്കും.  

66 ഇഞ്ച് വരെ വലിപ്പം വരുന്ന ടിവിയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ആക്കി കുറച്ചിട്ടുണ്ട്. ഫ്രിഡ്ജിന്റെ ജിഎസ്ടിയും 28-ല്‍ നിന്നും 18-ആക്കി പുനര്‍നിര്‍ണയിച്ചു. 


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സാധരണക്കാർക്കായി സെബിയുടെ നിർണായക നീക്കം; സാമൂഹിക സംരംഭങ്ങളിൽ ഇനി 1000 രൂപയ്ക്കും നിക്ഷേപിക്കാം
സ്വർണവില ഉയർന്നു, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം?