
ദില്ലി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെയാക്കി വിജ്ഞാപനം. ബാങ്ക് അക്കൗണ്ടുമായും പാൻകാര്‍ഡുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇൻഷ്വറൻസ്, മ്യൂച്ചൽഫണ്ട് ഉൾപ്പടെയുള്ള നിക്ഷേപ പദ്ധതികൾക്കും ഇളവ് ബാധകമാകും. വിവിധ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികൾ നാളെ സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും.
പാൻകാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇൻഷ്വറൻസ് ഉൾപ്പടെയുള്ള വിവിധ പദ്ധതികൾ എന്നിവയുമായി ആധാര്‍ നമ്പര്‍ ഡിസംബര്‍ 31നകം ബന്ധിപ്പിക്കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അത് ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കവെ ആവശ്യമെങ്കിൽ സമയപരിധി മാര്‍ച്ച് 31വരെ നീട്ടാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേചൊല്ലി ഉണ്ടായ അവ്യക്തതകൾ നീക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയത്. ഇതുപ്രകാരം പാൻ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇൻഷ്വറൻസ്, മ്യൂചൽ ഫണ്ടുകൾ, മറ്റ് സാമ്പത്തിക നിക്ഷേപ പദ്ധതികൾ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട സമയപരിധിയാണ് സര്‍ക്കാര്‍ നീട്ടിയത്.
പുതിയ ബാങ്ക് അക്കൗണ്ടുകൾ എടുക്കുന്നവര്‍ക്ക് ആധാര്‍ നമ്പര്‍ നൽകുന്നതിന് ആറുമാസത്തെ ഇളവ് കിട്ടും. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള 2005ലെ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് നാളെ സര്‍ക്കാര്‍ കോടതിയിൽ ഹാജരാക്കും.
.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.