സ്വകാര്യത മൗലികാവകാശം; ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടതില്ലേ?

By Web DeskFirst Published Aug 27, 2017, 3:24 PM IST
Highlights

പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അവസാന തീയ്യതി ഓഗസ്റ്റ് 31 ആണ്. എന്നാല്‍ സ്വകാര്യത മൗലികാവകാശമാണെന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയുടെ സാഹചര്യത്തില്‍ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടി വരില്ലെന്ന് സംശയിക്കുന്നവരും ആധാര്‍ കേസിലെ വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ആധാറും പാനും ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശത്തില്‍ ഇളവില്ലെന്നും ഇതിനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 31 തന്നെ ആയിരിക്കുമെന്നുമാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി സി.ഇ.ഒ അജയ് ഭൂഷണ്‍ കഴിഞ്ഞദിവസം പറഞ്ഞത്.

ആധാര്‍ കേസില്‍ സുപ്രീം കോടതി അന്തിമവിധി പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍ സബ്സിഡികള്‍ക്കും ക്ഷേത്ര പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ തീരുമാനം ഇപ്പോഴും നിലനില്‍ക്കുകയാണ്. ആദായ നികുതി നിയമത്തിലെ ഭേദഗതി വഴിയാണ് ആധാര്‍ നമ്പറുമായി പാന്‍ ബന്ധിപ്പിക്കണമെന്ന കാര്യം നിര്‍ബന്ധമാക്കിയത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നിര്‍ബന്ധമാണെന്നാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി സി.ഇ.ഒ പറഞ്ഞത്. പുതിയ പാന്‍ കാര്‍ഡ് എടുക്കുന്നതിനും മൊബൈല്‍ കണക്ഷനുമെല്ലാം ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധിത രേഖയാണ്. ആധാര്‍ എന്‍റോള്‍മെന്റും തടസ്സമില്ലാതെ തുടരാനാണ് തീരുമാനം.  സ്വകാര്യത സംബന്ധിച്ച കേസിന്റെ വിധിയില്‍ ആധാറുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്സൈറ്റ് വഴിയാണ് ആധാറും പാനും ബന്ധിപ്പിക്കേണ്ടത്. 

click me!