സഹാറയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നോട്ടീസ്

Published : Dec 04, 2018, 04:43 PM IST
സഹാറയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നോട്ടീസ്

Synopsis

ഈ മാസം പകുതിയോടെ കുടിശ്ശിക അടച്ച് തീര്‍ത്തില്ലെങ്കില്‍ മുംബൈ വിമാനത്താവളത്തിന് സമീപമുളള സഹാറ ഗ്രൂപ്പിന്‍റെ ആഢംബര ഹോട്ടല്‍ ജപ്തി ചെയ്യുമെന്നാണ് അതോറിറ്റി അറിയിച്ചത്. 

മുംബൈ: പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ സഹാറ ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നോട്ടീസ്. ഈ മാസം പകുതിയോടെ കുടിശ്ശിക അടച്ച് തീര്‍ത്തില്ലെങ്കില്‍ മുംബൈ വിമാനത്താവളത്തിന് സമീപമുളള സഹാറ ഗ്രൂപ്പിന്‍റെ ആഢംബര ഹോട്ടല്‍ ജപ്തി ചെയ്യുമെന്നാണ് അതോറിറ്റി അറിയിച്ചത്. 

കമ്പനിയുമായുളള പാട്ടക്കരാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖല വിഭാഗമാണ് നടപടി സ്വീകരിച്ചത്. 4,000 ചതുരശ്ര അടി മറൈന്‍ അക്വേറിയവും, ആധൂനിക സൗകര്യങ്ങളുളള 354 മുറികളുമടങ്ങിയതാണ് സഹാറ ഗ്രൂപ്പിന്‍റെ കീഴിലുളള ഈ ആഢംബര ഹോട്ടല്‍.   
 

PREV
click me!

Recommended Stories

ഭക്തിയും ജാതകവും സ്മാര്ട്ട്‌ഫോണില്‍; ഇന്ത്യയിൽ ആത്മീയ- ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് 30 കോടി കവിഞ്ഞു
കൂപ്പുകുത്തി ഇന്ത്യൻ രൂപ! രക്ഷിക്കാന്‍ ആര്‍ബിഐയുടെ കടുത്ത നടപടി; എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ സഹായം