സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് ഒരു പവന് 1,15,920 രൂപയായി. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലെ വ്യതിയാനങ്ങളുമാണ് വിലയിടിവിന് പ്രധാന കാരണം.

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്ന് വൈകുന്നേരം 04:42-ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് സ്വർണവിലയിലെ ഇടിവ് വിശദീകരിക്കുന്നത്. സ്വർണത്തിന്റെ വിവിധ കാരറ്റുകളിലുള്ള വിലയും വിപണിയിലെ മാറ്റവും വിശദീകരിക്കുന്നതാണ് ഇവർ പുറത്തുവിട്ട കണക്ക്. 22 കാരറ്റ് (സ്വർണാഭരണം) ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കുറഞ്ഞ് 14,490 രൂപ എന്ന നിരക്കിലെത്തി. എട്ട് ഗ്രാം (ഒരു പവൻ) സ്വർണത്തിന് 1,15,920 രൂപയാണ് ഇന്നത്തെ വില.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞു. 11,905 രൂപയാണ് പുതിയ വില. ഒരു പവൻ സ്വർണത്തിന് 95,240 രൂപയാണ് നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,270 ലേക്ക് എത്തി. എട്ട് ഗ്രാമിന് 74,160 രൂപയാണ് വില. ഏറ്റവും കുറഞ്ഞ ഒൻപത് കാരറ്റിലുള്ള സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 20 കുറഞ്ഞ് വില 5,980 രൂപയായി. ഈ വിഭാഗത്തിൽ ഒരു പവൻ സ്വർണത്തിന് 47,840 രൂപയാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ ജനുവരി 29-ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.