
കണ്ണൂര്‍: ശബരിമലയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി വിമാനത്താവളം അനിവാര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശബരിമലയില്‍ തിരുപ്പതി മാതൃകയില്‍ വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സംതൃപ്തിയുണ്ട്. തുടക്കം മുതല്‍ തന്നെ വിമാനത്താവളത്തിന്‍റെ കാര്യങ്ങള്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രളയം ഇല്ലായിരുന്നെങ്കിൽ ഗെയിൽ പൈപ്പ്‌ലൈൻ ഇതിനോടകം ഉദ്‌ഘാടനം നടന്നേനെ. കൂടംകുളം വൈദ്യുതി ലൈനിന്‍റെ കാര്യത്തില്‍ എതിർപ്പുകൾക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ വ്യക്തമാക്കി.