പേടിഎം ഓഹരികള്‍ റിലയന്‍സില്‍ നിന്ന് ആലിബാബ വാങ്ങിയത് 27 ഇരട്ടി വിലയ്ക്ക്

By Web DeskFirst Published Mar 8, 2017, 1:39 PM IST
Highlights

പ്രമുഖ ഓണ്‍ലൈന്‍ പേമന്റ് സര്‍വീസ് ആയ പേടിഎമ്മിലെ ഓഹരികള്‍ 27 ഇരട്ടി വിലയ്‌ക്ക് റിലയന്‍സ് വിറ്റു. പേടിഎം ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ 1.5 ശതമാനം ഓഹരികളാണ് റിലയന്‍സ് 275 കോടി രൂപയ്‌ക്ക് വിറ്റത്. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്മാരായ അലിബാബയ്‌ക്കാണ് റിലയന്‍സ് ഓഹരികള്‍ കൈമാറിയത്. ഇതോടെ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിലെ ആലിബാബയുടെ  ഓഹരി പങ്കാളിത്തം 40 ശതമാനമായി ഉയരും. 2010ല്‍ 10 കോടി രൂപയ്‌ക്കാണ് റിലയന്‍സ്, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഒന്നര ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. നോട്ട് അസാധുവാക്കലോടെ ഓഹരി വില കുതിച്ചുയര്‍ന്ന പേടിഎമ്മിന്റെ പ്രതി ഓഹരിയ്‌ക്ക് നിലവില്‍ 7,000 രൂപ വിലയുണ്ടെന്നാണ് സൂചന.

click me!