ചൈനീസ് ഇ-വ്യാപാര കമ്പനി യുഎസിലെ മണി ഗ്രാമിനെ ഏറ്റെടുക്കുന്നു

By Web DeskFirst Published Jan 28, 2017, 1:52 PM IST
Highlights

ചൈനീസ് ഇ-വ്യാപാര കമ്പനിയായ ആലിബാബയുടെ ധന സേവനക്കമ്പനിയായ ആന്റ് ഫിനാന്‍സ് യുഎസിലെ മണി ട്രാന്‍സ്ഫര്‍ കമ്പനിയായ മണിഗ്രാമിനെ ഏറ്റെടുക്കുന്നു. 88 കോടി ഡോളറിന്റെ (ഏകദേശം 5800 കോടി രൂപ) ഇടപാടാണിത്. യുഎസില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ് ആലിബാബയുടെ ലക്ഷ്യം. 

ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്ന് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എറിക് ജിങ് പറഞ്ഞു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. ചൈനയിലെ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ അലിവേ ആന്റ് ഫിനാന്‍ഷ്യലിന്റെ സ്വന്തമാണ്. 

മണിഗ്രാമിന്റെ 240 ബാങ്ക്, മൊബൈല്‍ അക്കൗണ്ട് നെറ്റ് വര്‍ക്കുകള്‍, ആന്റ് ഫിനാനന്‍ഷ്യലുമായി സംയോജിപ്പിക്കാന്‍ കഴിയും. ഡാലസ് ആസ്ഥാനമായാകും  മണിഗ്രാം തുടര്‍ന്നും പ്രവര്‍ത്തിക്കുക.വ്യാപാര നാമത്തിലും മാറ്റം ഉണ്ടാവില്ല. ഇന്ത്യയിലെ മൊബൈല്‍ പേയ്‌മെന്റ് -കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎമ്മില്‍ ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വന്‍ നിക്ഷേപം നടത്തിയിരുന്നു. തായ്‌ലന്‍ഡിലെ ആക്‌സന്‍ഡ് മണിയിലും ഇതേ രീതിയിലുള്ള നിക്ഷേപം ആന്റ് നടത്തിയിട്ടുണ്ട്.
 

click me!