MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Money
  • ജോലിയൊന്നും ചെയ്യാതെ മാസം 20000 രൂപ നേടാം; റിട്ടയർമെൻ്റ് ജീവിതം അടിച്ചുപൊളിക്കാൻ ഒരു വഴി

ജോലിയൊന്നും ചെയ്യാതെ മാസം 20000 രൂപ നേടാം; റിട്ടയർമെൻ്റ് ജീവിതം അടിച്ചുപൊളിക്കാൻ ഒരു വഴി

വിരമിച്ചതിന് ശേഷം സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. അതിലൊന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). ഒറ്റത്തവണയായി പണം നിക്ഷേപിച്ചാൽ എല്ലാ മാസവും മികച്ച വരുമാനം ഉറപ്പാക്കാം.

1 Min read
Author : Web Desk
Published : Feb 15 2026, 02:41 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
എന്താണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം?
Image Credit : Getty

എന്താണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം?

മുതിർന്ന പൗരന്മാർക്കായുള്ള ഒരു ലഘു സമ്പാദ്യ പദ്ധതിയാണിത്. 60 വയസ് കഴിഞ്ഞവർ, 55-60 വയസിനിടയിൽ വിആർഎസ് എടുത്ത സർക്കാർ ജീവനക്കാർ, 50-60 വയസിനിടയിൽ വിരമിച്ച പ്രതിരോധ സേനാംഗങ്ങൾ എന്നിവർക്ക് ഈ പദ്ധതിയിൽ ചേരാം. ഒറ്റയ്‌ക്കോ പങ്കാളിയുമായി ചേർന്നോ അക്കൗണ്ട് തുടങ്ങാം.

25
പലിശ നിരക്ക് എത്ര? വരുമാനം എങ്ങനെ?
Image Credit : Getty

പലിശ നിരക്ക് എത്ര? വരുമാനം എങ്ങനെ?

നിലവിൽ 8.2% ആണ് വാർഷിക പലിശ. ഇത് ഓരോ മൂന്ന് മാസം കൂടുമ്പോഴും അക്കൗണ്ടിലെത്തും. ഉദാഹരണത്തിന്, 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ 8.2% പലിശ നിരക്കിൽ വർഷം 2,46,000 രൂപ കിട്ടും. അതായത് മാസം ഏകദേശം 20,500 രൂപ. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ മികച്ച നേട്ടമാണിത്. 5 വർഷമാണ് കാലാവധി, വേണമെങ്കിൽ നീട്ടാം. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

Related Articles

Related image1
ഐഫോണ്‍ 16 പ്ലസ് ചരിത്രത്തിലെ ഏറ്റവും വിലക്കുറവില്‍; 18010 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട്, മറ്റ് ബാങ്ക് ഓഫറുകളും
Related image2
വാഹനം ഓടിക്കാത്തവര്‍ക്ക് വരെ ഫൈന്‍! എന്താണ് ട്രാഫിക് ചലാന്‍ സ്‌കാം, പുത്തന്‍ സൈബര്‍ തട്ടിപ്പിനെ എങ്ങനെ നേരിടണം?
35
നികുതി ആനുകൂല്യങ്ങൾ
Image Credit : Getty

നികുതി ആനുകൂല്യങ്ങൾ

ഈ പദ്ധതിയിലെ നിക്ഷേപത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. എന്നാൽ പലിശ വരുമാനത്തിന് നികുതി നൽകണം. നിശ്ചിത പരിധി കഴിഞ്ഞാൽ TDS പിടിക്കും. അതിനാൽ നികുതി കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് നല്ലതാണ്.
45
അക്കൗണ്ട് എങ്ങനെ തുടങ്ങാം?
Image Credit : Post Office\Twitter

അക്കൗണ്ട് എങ്ങനെ തുടങ്ങാം?

അടുത്തുള്ള പോസ്റ്റ് ഓഫീസിൽ SCSS അക്കൗണ്ട് തുറക്കാം. ഇതിനായി ആധാർ, പാൻ, വയസ് തെളിയിക്കുന്ന രേഖ, വിരമിക്കൽ സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്) എന്നിവ വേണം. ഒരു വർഷത്തിനുള്ളിൽ അക്കൗണ്ട് ക്ലോസ് ചെയ്താൽ പലിശ കിട്ടില്ല. 1-2 വർഷത്തിനിടയിൽ 1.5% പിഴയും 2-5 വർഷത്തിനിടയിൽ 1% പിഴയും ഈടാക്കും.

55
അടിയന്തര സാഹചര്യങ്ങളിൽ പണം പിൻവലിക്കാനുള്ള സൗകര്യം
Image Credit : Generated by google gemini AI

അടിയന്തര സാഹചര്യങ്ങളിൽ പണം പിൻവലിക്കാനുള്ള സൗകര്യം

റിസ്‌ക് എടുക്കാൻ താൽപര്യമില്ലാത്ത മുതിർന്ന പൗരന്മാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാൻ SCSS ഒരു മികച്ച വഴിയാണ്. വലിയൊരു തുക നിക്ഷേപിച്ചാൽ പ്രതിമാസ ചെലവുകൾക്ക് ആവശ്യമായ പണം ലഭിക്കും. സർക്കാർ ഗ്യാരണ്ടി, ആകർഷകമായ പലിശ, നികുതി ഇളവുകൾ എന്നിവയെല്ലാം ഈ പദ്ധതിയെ വിശ്വസനീയമാക്കുന്നു.

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

About the Author

WD
Web Desk
ഇന്ത്യ പോസ്റ്റ്
പണം

Latest Videos
Recommended Stories
Recommended image1
സ്വർണവിലയിൽ മാറ്റമില്ല, പ്രതീക്ഷ നിറച്ച് യുഎസ് പണപ്പെരുപ്പ റിപ്പോർട്ട്
Recommended image2
കയ്യിൽ 100, 500 രൂപ നോട്ടുകളുണ്ടോ? പഴയ നോട്ടുകളിൽ മാറ്റം വരുത്താൻ ആര്‍ബിഐ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Recommended image3
റെക്കോർഡ് വരുമാനവുമായി ലുലു; വിജയ രഹസ്യം പങ്കുവച്ച് എം എ യൂസഫലി, 2025 ൽ മാത്രം തുറന്നത് 20 സ്റ്റോറുകൾ
Related Stories
Recommended image1
ഐഫോണ്‍ 16 പ്ലസ് ചരിത്രത്തിലെ ഏറ്റവും വിലക്കുറവില്‍; 18010 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട്, മറ്റ് ബാങ്ക് ഓഫറുകളും
Recommended image2
വാഹനം ഓടിക്കാത്തവര്‍ക്ക് വരെ ഫൈന്‍! എന്താണ് ട്രാഫിക് ചലാന്‍ സ്‌കാം, പുത്തന്‍ സൈബര്‍ തട്ടിപ്പിനെ എങ്ങനെ നേരിടണം?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved