വാഹനങ്ങളും സ്ഥലവും ഇന്‍ഷുര്‍ ചെയ്യാം, എന്നാല്‍ സ്വര്‍ണ്ണമോ?

Published : Jul 27, 2017, 03:01 PM ISTUpdated : Oct 05, 2018, 02:55 AM IST
വാഹനങ്ങളും സ്ഥലവും ഇന്‍ഷുര്‍ ചെയ്യാം, എന്നാല്‍ സ്വര്‍ണ്ണമോ?

Synopsis

ശരീരത്തില്‍ അണിയാനുളള ആഡംബര ആഭരണങ്ങള്‍ മാത്രമല്ല സ്വര്‍ണ്ണം. വരും കാലത്തേക്ക് ഒരു മൂലധനമായി സ്വര്‍ണ്ണത്തെ കരുതിവെക്കാം. വിലപ്പെട്ട വസ്തുവായതിനാല്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെ അധികമാണ്.വീടിനും കാറിനും നമ്മള്‍ ഇന്‍ഷുറന്‍സെടുക്കാറുണ്ട്. എന്നാല്‍ സ്വര്‍ണ്ണത്തിന്  ഇന്‍ഷുറന്‍സെടുക്കാമെന്ന കാര്യം പലര്‍ക്കുമറിയില്ല.   

പല സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള സമയത്തും നമ്മളെ സഹായിക്കുക ചിലപ്പോള്‍ ഈ മഞ്ഞ ലോഹമായിരിക്കും. അതുകൊണ്ട്  തന്നെ സ്വര്‍ണ്ണം ഇന്‍ഷുര്‍   ചെയ്യുകയെന്നത്  നിര്‍ബന്ധമാക്കുക. ഗോള്‍ഡ് ഇന്‍ഷുറന്‍സ് നിങ്ങളുടെ സ്വര്‍ണ്ണത്തിന് മൂല്യം നല്‍കുന്നു. ബാങ്കില്‍ വെച്ചോ വീട്ടില്‍ വെച്ചോ നിങ്ങളുടെ സ്വര്‍ണ്ണം നഷ്ടപ്പെടുകയാണെങ്കില്‍  സാമ്പത്തിക നഷ്ടം വരാതിരിക്കാനായി  ഗോള്‍ഡ്  ഇന്‍ഷുറന്‍സ് സഹായിച്ചേക്കാം. പലതരത്തില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ട് പോകാം. സ്വര്‍ണ്ണം സൂക്ഷിക്കാനായി ബാങ്കിനെ ആശ്രയിക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്ന കാര്യത്തില്‍ ബാങ്കുകളെ നൂറ് ശതമാനം  വിശ്വസിച്ച് കൂടാ.

 പലര്‍ക്കുമറിയില്ല എന്നതാണ് വാസ്തവം.  ആകസ്മികമായി സ്വര്‍ണ്ണം നഷ്ടപ്പെട്ടാലും, മോഷ്ടിക്കപ്പെട്ടാലും, കേടുപാടുകള്‍ വന്നാലും ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത സ്വര്‍ണ്ണം നഷ്ടപ്പെട്ടാലും ഗോള്‍ഡ് ഇന്‍ഷുറന്‍സ് നിങ്ങളെ സഹായിക്കും. ധരിച്ച സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടാല്‍ സാമ്പത്തിക സഹായം നല്‍കുന്ന ചില  ഇന്‍ഷുറന്‍സ് കമ്പിനികളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് ലഭിക്കാനായി പല നൂലാമാലകളിലൂടെ കടന്ന് പോവണം. എഫ് ഐ ആര്‍ ഫയല്‍ ചെയ്യുകയും , മോഷ്ടിക്കപ്പെട്ടതിന്റെ തെളിവുകള്‍ ഹാജരാക്കുകയും ചെയ്യണം. പല ഇന്‍ഷുറന്‍സ് കമ്പിനികളും ചെറിയ രീതയില്‍ മാത്രമാണ് നഷ്ട്ടപ്പെട്ട സ്വര്‍ണ്ണത്തിനുള്ള തുക നല്‍കുക.

തീവ്രവാദ ബന്ധങ്ങള്‍, കലാപങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടാല്‍. കുടുംബത്തിലെ ഏതെങ്കിലുമൊരാളിലൂടെയോ, ചെറിയ കുട്ടിയിലൂടെയോ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന അളിലൂടെയോ സ്വര്‍ണ്ണം നഷ്ടപ്പെട്ടാല്‍ ഒരു മാസം വീടു വിട്ട് പോവുകയും മോഷണം നടക്കുകയും ചെയ്താല്‍ ഓര്‍മ്മയില്‍ വെക്കേണ്ട കാര്യങ്ങള്‍

ആഭരണം വാങ്ങിയതിന് തെളിവായുള്ള രസീത് സൂക്ഷിച്ച് വെക്കുക. ഈ രസീതിലെ വില അനുസരിച്ചായിരിക്കും സ്വര്‍ണം നഷ്ടപ്പെട്ട ഉപഭോക്താവിനുള്ള നഷ്‌ടപരിഹാര തുക ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിക്കുക.


 
ഗോള്‍ഡ് ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്ന തുക  സ്വര്‍ണ്ണം ഇന്‍ഷുര്‍ ചെയ്തതിനനുസരിച്ചിരിക്കും. നിലവിലെ മാര്‍ക്കറ്റ് വിലയും , ജ്വല്ലറിയുടെ കണ്ടീഷന്‍സും ഒക്കെ ഇന്‍ഷുറന്‍സ് തുകയെ ബാധിക്കും. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: വീണ്ടും വീണു, ഒരു ലക്ഷത്തിന് താഴേക്കെത്തി സ്വർണവില; പ്രതീക്ഷയോടെ ഉപഭോക്താക്കൾ
നികുതി ലാഭിക്കാം, സമ്പാദ്യം വളര്‍ത്താം; 2026-ലേക്ക് ഇപ്പോഴേ ഒരുങ്ങാം