
രത്‌നഗിരി: വേനൽ കടുത്തതോടെ മഹാരാഷ്ട്രയിൽ മാമ്പഴ വിപണി ഉണർന്നു കഴിഞ്ഞു. രുചിയിലും ഗുണത്തിലും മുൻപിൽ നിൽക്കുന്ന അൽഫോണസാ മാമ്പഴത്തിനാണ് ഇക്കുറിയും ആവശ്യക്കാർ ഏറെയും. കൊങ്കൺ മേഖലയാണ് അൽഫോണാസാ മാമ്പഴങ്ങളുടെ പ്രധാന ഉത്പാദനകേന്ദ്രം. ഇവിടുത്തെ രത്‌നഗിരി,ദേവഗന്ധ്, സിന്ധുദുർഗ് എന്നീ ജില്ലകളിലാണ് പ്രധാനമായും ഇൗ മാങ്ങ കൃഷി ചെയുന്നത്.
രുചികൊണ്ടും വലിപ്പും കൊണ്ടും രാജ്യാന്തര ശ്രദ്ധനേടിയവയാണ് അൽഫോണാസാ മാമ്പഴങ്ങൾ. ഇന്ത്യയിൽ തന്നെ ഏറ്റവും വില കൂടിയ മാമ്പഴവും അൽഫോണാസാ തന്നെ. രാജ്യത്ത വിവിധ സ്ഥലങ്ങളിൽ അൽഫോണാസ് ക്യഷി ചെയുന്നുണ്ടെങ്കിലും കൊങ്കൺ മേഖലയിലെ ദേവഗഡിലും രത്നഗിരിയിലും വിളവെടുക്കുന്നവയ്ക്കാണ് ഡിമാൻറ്. രത്‌നഗിരി ജില്ലയില്‍ എണ്‍പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്ത് അല്‍ഫോണ്‍സോ കൃഷിചെയ്യുന്നുണ്ടെന്നാണ് കണക്ക്.
അൽഫോണാസാ മാമ്പഴങ്ങളിൽ തന്നെ രണ്ടു വകഭേദങ്ങളുമുണ്ട് വലിപ്പം കൂടിയതിനെ ഹാപ്പൂസ് എന്നും വലിപ്പം കുറഞ്ഞതിനെ പൈരിയെന്നും വിളിക്കുന്നു. മഴക്കാലത്താണ് അൽഫോണാസാ മാമ്പഴങ്ങളുടെ കൃഷി ആരംഭിക്കുന്നത്. പത്തു വർഷം പ്രായമുള്ള മരത്തിൽ നിന്നാണ് വിളവെടുക്കുന്നത്. ഒരു ഡസൻ മാങ്ങയ്ക്ക് 700 മുതൽ 1000 വരെയാണ് നിലവിലെ വില.
വിപണിയിൽ മാങ്ങയ്ക്ക് ഡിമാന്റ് വർദ്ധിച്ചതോടെ കർഷകർ നേത്യത്വം നൽകുന്ന കൂട്ടായ്മകൾ വഴി ഇപ്പോൾ നേരിട്ടാണ് വിപണനവും. എന്നാൽ ഇക്കുറി വേനൽമഴ കണക്കില്ലാതെ പെയ്തത് പല കർഷകർക്കും തിരിച്ചടിയായിട്ടുണ്ട്. ഫലമായി വളരേണ്ട മാമ്പൂവെല്ലാം മഴയത്ത് നശിച്ചുപോയെന്നാണ് പല കർഷകരും പറയുന്നത്. ഇൗ സീസണിൽ മാമ്പഴലഭ്യതയിൽ 50 ശതമാനം മുതൽ 75 ശതമാനം വരെ ഇടിവുണ്ടായേക്കാം എന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.