തൊഴില്‍ സൃഷ്ടിയിലും പുരോഗതിയിലും ഇന്ത്യയെ സേവനമേഖല നയിക്കും

By Web DeskFirst Published May 5, 2018, 1:34 PM IST
Highlights
  • സേവനമേഖലയുടെ മുന്നേറ്റം രാജ്യത്തെ തൊഴില്‍പ്രതിസന്ധി മറികടക്കാനുപകരിക്കും

ദില്ലി:   ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലെ വര്‍ദ്ധനയ്ക്കൊപ്പം തൊഴില്‍ സൃഷ്ടിയിലും സേവനമേഖല വര്‍ദ്ധനവ് രേഖപ്പെടു‍‍ത്തിയതായി ഐഎച്ച്എസ് മാര്‍കിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന പുരോഗതിയാണ് ഏപ്രിലില്‍ രാജ്യത്തെ സേവനമേഖല നേടിയെടുത്തത്.

പുതിയ ഓര്‍ഡറുകളുടെ വര്‍ദ്ധനവും പണപ്പെരുപ്പ സമ്മര്‍ദം ലഘൂകരിക്കാനായതും സേവനമേഖലയുടെ ഡിമാന്‍റ് വര്‍ദ്ധിപ്പിച്ചതാണ് മുന്നേറ്റത്തിന് ഇടയാക്കിയത്. നിക്കെയ് ഇന്ത്യ സര്‍വീസസ് ബിസിനസ് ആക്റ്റിവിറ്റി സൂചിക മാര്‍ച്ചിലെ 50.3 ല്‍ നിന്ന് ഏപ്രിലില്‍ 51.4 ആയി ഉയര്‍ന്നു. 

സൂചിക ഉയര്‍ന്നത് രാജ്യത്തിന്‍റെ സേവന മേഖലയ്ക്ക് ശുഭ സൂചനയാണ്. കൂടുതല്‍ ഓര്‍ഡറുകള്‍ രാജ്യത്ത് സേവന മേഖലയിലെ പ്രസക്തി ഇനിയും വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇന്ത്യയെ ലോകത്തെ മിക്കസാമ്പത്തിക കേന്ദ്രങ്ങളും വിളിക്കുന്നതുതന്നെ സേവന രംഗത്തെ ഭീമന്‍ എന്നാണ്.  ഉയര്‍ന്ന തോതില്‍ വിദേശ നിക്ഷേപ സാധ്യത പ്രതീക്ഷിക്കുന്ന മേഖല കൂടിയാണ് രാജ്യത്തെ സേവന മേഖല. സേവനമേഖലയുടെ ഈ മുന്നേറ്റം രാജ്യത്തെ തൊഴില്‍പ്രതിസന്ധി മറികടക്കുന്നതിനും ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഉണര്‍വിനും സഹായകരമാവും.

click me!