ആമസോണില്‍ ഓഫര്‍ പെരുമഴ; 80ശതമാനം വരെ ഇളവ് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്

Published : Dec 20, 2018, 05:43 PM ISTUpdated : Dec 20, 2018, 05:45 PM IST
ആമസോണില്‍ ഓഫര്‍ പെരുമഴ; 80ശതമാനം വരെ ഇളവ് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്

Synopsis

ബാഗുകൾ, വാലെറ്റുകൾ, വാച്ചുകൾ, ലഗേജുകൾ, വിവിധതരം തുണിത്തരങ്ങൾ എന്നിവക്കാണ് 80ശതമാനം വരെ ഇളവുകൾ ലഭിക്കുക. ഫാഷൻ ജ്യുവലറിക്കും 80 ശതമാനം വരെ ഓഫര്‍ ലഭിക്കും. പ്രെഷ്യസ് ജ്യുവലറിക്ക് 100ശതമാനം വരെയും പണിക്കൂലിയിൽ ഇളവുകൾ ലഭിക്കും. ഷൂകൾ വാങ്ങുന്നവർക്ക്  70 ശതമാനം വരെ ആനുകൂല്യങ്ങൾ സ്വന്തമാക്കാം

കൊച്ചി: മികച്ച ഓഫറുകളുമായി ആമസോൺ സെയിൽ ആരംഭിച്ചു. ആയിരത്തിലധികം ബ്രാൻഡുകളിൽ നിന്നായി രണ്ടു ലക്ഷത്തോളം ഉൽപ്പന്നങ്ങളാണ് സെയിലിൽ അണിനിരക്കുക. സെയിലിൽ 80 ശതമാനം വരെ ഇളവുകളോടെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം. ഡിസംബർ 19 ന് വെളുപ്പിന് 12 മണി മുതൽ ആരംഭിച്ച ഓഫര്‍ കാലം 23 ന് അർധരാത്രി 11.59 നാണ് അവസാനിക്കുക.

കിഡ്സ് വെയർ  മെൻസ് വെയർ  വുമൺസ് വെയർ തടങ്ങിയ വസ്ത്രങ്ങൾ ബാഗുകൾ  വാലെറ്റുകൾ  ലഗേജുകൾ, ഷൂകൾ , വാച്ചുകൾ  ഫാഷൻ  ജ്യുവലറി, പ്രെഷ്യസ്  ജ്യുവലറി തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഇളവുകളോടെ സ്വന്തമാക്കാം. 

ജാക്ക് ആൻഡ് ജോൺസ്‌, വെറോ മോഡാ, ടൈമെക്‌സ്‌, പ്യൂമ,  ആരോ,  ഫാസ്ട്രാക്ക്,  സ്കൈബാഗ്‌സ്, ഒറാ തുടങ്ങിയ ലോകോത്തര ബ്രാൻഡ് ഉൽപ്പന്നങ്ങൾ സെയിലിൽ ലഭ്യമാണ്. 5000രൂപയുടെ വാങ്ങലുകൾ നടത്തുന്നവർക്ക് ഉപാധികളോടെ 1000രൂപ കാഷ്ബാക്ക് ലഭിക്കും. സിറ്റി ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് ബാങ്ക് ഉപയോഗിക്കുന്നവർക്ക് 15ശതമാനം അധിക ക്യാഷ് ബാക്ക് നേടാം.

ബാഗുകൾ, വാലെറ്റുകൾ, വാച്ചുകൾ, ലഗേജുകൾ, വിവിധതരം തുണിത്തരങ്ങൾ എന്നിവക്കാണ് 80ശതമാനം വരെ ഇളവുകൾ ലഭിക്കുക. ഫാഷൻ ജ്യുവലറിക്കും 80 ശതമാനം വരെ ഓഫര്‍ ലഭിക്കും. പ്രെഷ്യസ് ജ്യുവലറിക്ക് 100ശതമാനം വരെയും പണിക്കൂലിയിൽ ഇളവുകൾ ലഭിക്കും. ഷൂകൾ വാങ്ങുന്നവർക്ക്  70 ശതമാനം വരെ ആനുകൂല്യങ്ങൾ സ്വന്തമാക്കാം.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍