ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്നേഹക്കൂടൊരുക്കി കേരളം: അപ്നാ ഘര്‍ പദ്ധതി രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 23, 2019, 12:27 PM IST
Highlights

കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ എട്ടരക്കോടി ചെലവഴിച്ചാണ് ഭവന സമുച്ചയം പണിതത്. നാലു നിലകളുളള അപ്നാഘറില്‍ 620 പേര്‍ക്ക് താമസിക്കാം. കുറഞ്ഞ വാടകയ്ക്ക് ഹോസ്റ്റല്‍ രീതിയിലാകും നടത്തിപ്പ്. 32 അടുക്കളകളും എട്ട് ഊണുമുറികളും 96 ശുചിമുറികളും വിശാലമായ വിശ്രമ മുറികളും കളിസ്ഥലങ്ങളും ഇതിന്റെ ഭാഗമാണ്. താമസക്കാര്‍ക്ക് ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അപ്‌നാഘറില്‍ ഒരുക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിര്‍മിച്ച അപ്ന ഘര്‍ രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മികച്ച തൊഴില്‍ സാഹചര്യവും വേതനവും അറിഞ്ഞ് എത്തുന്ന ഇവരെ അതിഥി തൊഴിലാളികളായി പരിഗണിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ എട്ടരക്കോടി ചെലവഴിച്ചാണ് ഭവന സമുച്ചയം പണിതത്. നാലു നിലകളുളള അപ്നാഘറില്‍ 620 പേര്‍ക്ക് താമസിക്കാം. കുറഞ്ഞ വാടകയ്ക്ക് ഹോസ്റ്റല്‍ രീതിയിലാകും നടത്തിപ്പ്. 32 അടുക്കളകളും എട്ട് ഊണുമുറികളും 96 ശുചിമുറികളും വിശാലമായ വിശ്രമ മുറികളും കളിസ്ഥലങ്ങളും ഇതിന്റെ ഭാഗമാണ്. താമസക്കാര്‍ക്ക് ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അപ്‌നാഘറില്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകര, ബാലുശേരി, എറണാകുളം കളമശേരി എന്നിവിടങ്ങളില്‍ അപ്നാഘര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് വൈകുന്നേരം നാല് മണിക്ക് കഞ്ചിക്കോട് മുഖ്യമന്ത്രി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.      

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുളള പദ്ധതിക്ക് മികച്ച പ്രതികരണം ലഭിക്കുന്നതായി മുഖ്യമന്ത്രി എഫ്ബി പേജില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.

click me!