ആപ്പിളിന് ചൈനയില്‍ ഐഫോൺ ട്രേഡ് മാർക്ക് ഉപയോഗിക്കാനാവില്ല

By Asianet NewsFirst Published May 5, 2016, 5:25 PM IST
Highlights

ബീജിങ്: ഐഫോണ്‍ എന്ന ട്രേഡ്‌മാര്‍ക്ക് ഉപയോഗിക്കുന്നതിന് ആപ്പിളിനു ചൈനയില്‍ വിലക്ക്. ഷിങ്ങ് ടിയാൻഡി എന്ന തുകൽ ഉൽപ്പന്ന  നിർമാതാക്കൾ  ഐഫോൺ എന്ന പേരിൽ  ഉൽപ്പനങ്ങൾ വിൽക്കുന്നതു സംബന്ധിച്ച കേസിലാണ് ആപ്പിളിന് എതിരായി ബീജിങ് ഹയര്‍ പീപ്പിള്‍സ് കോടതിയുടെ വിധി.

2002ലാണ് ആപ്പിള്‍ ഐഫോണ്‍ ട്രേഡ്‌മാര്‍ക്കിന് അപേക്ഷ നല്‍കുന്നത്. ഇതിന് 2013ലാണ് അംഗീകാരം ലഭിക്കുന്നത്. 2010 മുതല്‍ തുകല്‍ കമ്പനി അവരുടെ ഉത്പന്നങ്ങള്‍ ഐഫോണ്‍ എന്ന ട്രേഡ്‌മാര്‍ക്കില്‍ വില്‍ക്കുന്നുണ്ട്.

2009ലാണ് ആപ്പിൾ ഐ ഫോൺ ആദ്യമായി ചൈനയിൽ വിൽപ്പനയ്ക്ക്‌ എത്തുന്നത്. ചൈനയിലെ പുതിയ സാഹചര്യം ആപ്പിളിനു വലിയ തിരിച്ചടിയായാണു വിലയിരുത്തപ്പെടുന്നത്, പ്രത്യേകിച്ചും ചൈന ആപ്പിളിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണെന്നിരിക്കെ.

click me!